അടുത്തിടെ ബോളിവുഡ് നടി വിദ്യാ ബാലന്‍ തന്റെ ശരീരഭാരം കുറയ്ക്കാന്‍ സഹായിച്ചത് ആന്റി ഇന്‍ഫ്‌ലമേറ്ററി ഡയറ്റാണെന്ന് വെളിപ്പെടുത്തിയിരുന്നു. തന്റെ ശരീരഭാരം കൂടുന്നതിന് കാരണം കൊഴുപ്പ് അല്ലെന്നും നീരുവീക്കമാണെന്നും , ജിമ്മില്‍ പോകാതെ ആന്റി ഇന്‍ഫ്‌ലമേറ്ററി ഡയറ്റ് പ്ലാന്‍ പിന്തുടര്‍ന്നതാണ് വണ്ണം കുറയാന്‍ കരണമായതെന്നുമുള്ള അവരുടെ വാക്കുകള്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇതിനെ ശരിവെച്ചുകൊണ്ട് നടി ജ്യോതികയും രംഗത്തെത്തിയിരുന്നു.
എന്നാല്‍ എന്താണ് ആന്റി ഇന്‍ഫ്‌ലമേറ്ററി ഡയറ്റ്?
ശരീരത്തിന് ഉണ്ടാകുന്ന വീക്കം തടയാനായി പിന്തുടരുന്ന ഭക്ഷണരീതിയാണ് ആന്റി ഇന്‍ഫ്‌ലമേറ്ററി ഡയറ്റ്.ഹൃദ്രോഗം, ആര്‍ത്രൈറ്റിസ് ,പ്രമേഹം, സമ്മര്‍ദ്ദം, മോശം ഭക്ഷണക്രമം, വ്യായാമക്കുറവ്, അല്ലെങ്കില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം എന്നിവയെല്ലാം ഈ ആരോഗ്യപ്രശ്‌നത്തിന് കാരണമാകും. ഹ്രസ്വകാല വീക്കം സുഖപ്പെടുത്താനാകുമെങ്കിലും ,തുടര്‍ച്ചയായ വീക്കം ശരീരത്തിലെ കലകളെ നശിപ്പിക്കുകയും രോഗത്തിലേക്ക് നയിക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് ഭക്ഷണത്തിന്റെ പ്രധാന്യമേറുന്നത്.
മെച്ചപ്പെട്ട ഭക്ഷണക്രമം ശീലമാക്കിയാല്‍ രോഗം തടയാനാകും , ഇതിനായി ഈ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ ഗുണകരമാണ്
ബീറ്റ കരോട്ടിന്‍ അടങ്ങിയിരിക്കുന്ന കാരറ്റ്, വൈറ്റമിന്‍ എ, സി എന്നിവയുടെ സ്രോതസ്സായ കാപ്‌സിക്കം, ഉള്ളി എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വീക്കം തടയാന്‍ സഹായിക്കും.
ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ പഴങ്ങള്‍ ,ധാന്യങ്ങള്‍ ,നാരുകള്‍ അടങ്ങിയ പച്ചക്കറികള്‍ തുടങ്ങിയവ കഴിക്കാം.
പ്രോ ബയോട്ടിക് വിഭാഗത്തില്‍പെടുന്ന ഓട്‌സ്, വാഴപ്പഴം, യോഗര്‍ട്ട് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
വെളുത്തുള്ളി, ഇഞ്ചി, മഞ്ഞള്‍, കറുവപ്പട്ട എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
സാല്‍മണ്‍ പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങള്‍ , കടല്‍ മത്സ്യങ്ങളായ ചൂര, അയല ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കാന്‍ ചിയ സീഡ്, ഫ്‌ലാക്‌സീഡ് എന്നിവ ഡയറ്റില്‍ ഉപയോഗിക്കാം.