വെള്ളവും ചായയും പോലെ ലോകത്തിലെ ജനപ്രിയമായ പാനീയങ്ങളില്‍ ഒന്നാണ് ബിയര്‍. ഏത് തരത്തിലുള്ള പാര്‍ട്ടിയിലും മദ്യത്തിനും പാനീയങ്ങള്‍ക്കും ഒപ്പം ബിയറും ഉണ്ടായിരിക്കും. ബിയറിന് മദ്യത്തെക്കാള്‍ ലഹരി കുറവാണെന്നും ശരീരത്തിന് ദോഷകരമല്ലെന്നുമാണ് സാധാരണ പറയുന്നത്. വൃക്കയിലെ കല്ലുകള്‍ നീക്കം ചെയ്യാന്‍ ബിയര്‍ കുടിക്കുന്നത് നല്ലതാണെന്ന് വിശ്വസിക്കുന്നവരും കുറവല്ല. എന്നാല്‍, ഇത് ശരിയാണോ…തെറ്റാണോ എന്ന് നോക്കാം.
സമൂഹത്തില്‍ ബിയര്‍ കുടിക്കുന്നതിനെ കുറിച്ച് തെറ്റിദ്ധാരണയുണ്ടെന്നാണ് നെഫ്രോളജിസ്റ്റായ ഡോ. സന്ദീപ് ഗാര്‍ഗ് പറയുന്നത്. ബിയര്‍ കുടിക്കുന്നത് കല്ലുകള്‍ നീക്കം ചെയ്യുന്നതിനും വൃക്കകള്‍ വൃത്തിയായി സൂക്ഷിക്കുന്നതിനും മികച്ച പങ്ക് വഹിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇത്തരത്തിലുള്ള അവകാശവാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറയുന്നു.
വൃക്കയിലെ കല്ല് മാറുന്നതിനായി ധാരാളം വെള്ളം കുടിക്കുന്നതാണ് പൊതുവെ നല്ലത്. ബിയര്‍ ശരീരത്തിന് ഹാനീകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. മദ്യം വലിയ അളവില്‍ കഴിക്കുകയാണെങ്കില്‍ അത് ശരീരത്തിന് ദോഷം ചെയ്യും. കൂടാതെ, അമിത വണ്ണത്തിനും കരളുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ക്ക് കാരണമാകും. കൂടാതെ, ഉറക്കം നഷ്ടപ്പെടാനും സ്‌ട്രൈസ് ഉണ്ടാകാനും സാധ്യതയുണ്ട്. അതിനാല്‍, ബിയര്‍ കഴിക്കാതിരിക്കുന്നതാണ് ശരീരത്തിന് നല്ലതെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.
വെള്ളം, മാള്‍ട്ട് ബാര്‍ലി, ഹോപ്‌സ്, യീസ്റ്റ് എന്നിവ ചേര്‍ത്താണ് ബിയര്‍ തയ്യാറാക്കുന്നത്. ഹോപ്‌സാണ് ബിയറിന് മണവും അതുപോലെ കയ്പും നല്‍കുന്നത്. കുറച്ചു ദിവസമോ ആഴ്ചകളോ വച്ചതിന് ശേഷമാണ് ബിയര്‍ സാധാരണ ഉപയോ?ഗിക്കുന്നത്.