- Advertisement -Newspaper WordPress Theme
Blogതിരുവനന്തപുരത്ത് രണ്ട് പേർക്ക് കൂടി മസ്തിഷ്കജ്വരം; രണ്ട് മാസത്തിനുള്ളിൽ 14 പേർക്ക് രോഗം സ്ഥിരികരിച്ചു

തിരുവനന്തപുരത്ത് രണ്ട് പേർക്ക് കൂടി മസ്തിഷ്കജ്വരം; രണ്ട് മാസത്തിനുള്ളിൽ 14 പേർക്ക് രോഗം സ്ഥിരികരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ രണ്ട് പേർക്ക് കൂടി മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. ഇപ്പോൾ ചികിത്സയിലുള്ളവരുടെ എണ്ണം മൂന്നായി. മൂന്ന് പേരും തിരുവനന്തപൂരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാർഥിക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്.

രണ്ട് മാസത്തിനിടെ 14 പേ‍‍‍‍‍‍‍‍‍‍‍‍‍‍‍ർക്കാണ് രോ​ഗം ജില്ലയിൽ സ്ഥിരീകരിച്ചത്. ജില്ലയിൽ ആ​ദ്യമായിട്ട് രോ​ഗം സ്ഥിരീകരിച്ചത് ഇടമണ്ണ് സ്വദേശിയായ ഒരു സ്ത്രീക്കാണ്. പൊതു ജലാശയങ്ങളിൽ ഇറങ്ങി കുളിക്കരുതെന്ന് നി‌ർദേശം നൽകിയിരുന്നു. ഇത് അവഗണിച്ചുകോണ്ട് പ്ലസ് ടു വിദ്യായാർത്ഥി ഇറങ്ങി കുളിക്കവെയാണ് രോ​ഗം വീണ്ടും സ്ഥിതികരിക്കാൻ ഇടയുണ്ടായത്. രോ​ഗിയായ പ്ലസ് ടു വിദ്യായാർത്ഥി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സുഖം പ്രാപിച്ചുവരികയാണ്.

പ്രധാനമായും ജലസ്രോതസ്സ് വഴിയാണ് രോ​ഗം പകരുന്നതായി സ്ഥിതീകരിച്ചിട്ടുള്ളത്. കഴിഞ്ഞ മാസം 22 ന് കപ്പവിളയിലെ മാൻകടവ് കുളത്തിൽ കുളിക്കാൻ ഇറങ്ങിയ കുട്ടിക്ക് പനിയും ജലദോഷവും അസ്വസ്ഥതയും ഉണ്ടാവുകയും ചെയ്തു. തുട4ന്ന് ചികിത്സ തേടിയതിലാണ് രോ​ഗം സ്ഥിതീകരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ നിരീക്ഷണത്തിലാണ്. ഇതേ ജലസ്രോതസ് ഉപയോഗിക്കുന്ന ചിലരിൽ രോഗം സ്ഥിതീകരിച്ചിട്ടുണ്ട്. ഐ സി എം ർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജിയുടെ സഹായത്തോടെ രോഗം കണ്ടെത്താനുള്ള പഠനം ആരംഭിച്ചു കഴിഞ്ഞു.

വൈറസ് ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ ഒരാഴ്ചയ്ക്ക് ഉള്ളിൽ ലക്ഷണങ്ങൾ കണ്ടു തുടങ്ങും. തലവേദന പണി ഛർദ്ദി എന്നിവയാണ് രോഗ ലക്ഷണങ്ങൾ. ഈ രോഗത്തിന് ചികിത്സ ലഭ്യമാണ്. മിൽറ്റെഫോസിൻ പോലുള്ള മരുന്നിലൂടെയും ഫലപ്രദമായ ചികിത്സയിലൂടെയും രോഗം ചികിൽസിച്ചു മാറ്റാൻ കഴിയും.

അമീബയുടെ ഒരു തരം നെയ്‌ഗ്ലേരിയ ഫൗലേരി തലച്ചോറിനെ ബാധിക്കുമ്പോഴാണ് ഈ രോഗത്തിൻ്റെ ആരംഭം. തലച്ചോറിൽ നിന്ന് മൂക്കിനെ വേർതിരിക്കുന്ന നേർത്ത ചർമ്മത്തിലെ അപൂർവ ദ്വാരങ്ങളിലൂടെയോ കർണപടത്തിലെ ഒരു ദ്വാരത്തിലൂടെയോ അമീബ തലച്ചോറിലേക്ക് പ്രവേശിക്കുന്നതാണ് മെനിംഗോ എൻസെഫലൈറ്റിസ്. 97 ശതമാനത്തിലധികം മരണനിരക്ക് ഉള്ള ഒരു രോഗമായും ഇത് കണക്കാക്കപ്പെടുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme