in , ,

വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ പുരോഗതി

Share this story

മൂർഖൻ പാമ്പിന്റെ കടിയേറ്റതിനെ തുടർന്ന് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില തൃപ്തികരമെന്നു ഡോക്ടർമാർ. ആശാവഹമായ പുരോഗതിയാണുള്ളത്. വെന്റിലേറ്റർ സഹായം തുടരുകയാണ്. ചിലപ്പോൾ ഒരാഴ്ചവരെ വെന്റിലേറ്റർ സഹായം വേണ്ടി വന്നേക്കാം. ആന്റിവെനം ചികിത്സ തുടരും, തലച്ചോറിന്റെ പ്രവർത്തനം വിലയിരുത്തുന്നതായും ആശുപത്രി സുപ്രണ്ട് ഡോ. കെ.പി. ജയകുമാർ പ്രതികരിച്ചു.

അടുത്ത 48 മണിക്കൂർ നിർണായകമാണെന്നും ഡോക്ടർമാർ അറിയിച്ചു. ഹൃദയസ്തംഭനംമൂലം തലച്ചോറിനു ആഘാതം ഉണ്ടായോ എന്ന് പരിശോധിക്കണം. ഇന്നലെ വൈകിട്ടും, ഇന്ന് രാവിലെയും സുരേഷിന്റെ ആരോഗ്യ നില അല്‍പം ആശങ്ക നിറഞ്ഞിരുന്നതായിരുന്നുവെങ്കിലും ഇന്നുച്ചയോടെ ആരോഗ്യനിലയിൽ പുരോഗതി കൈവന്നതായി ഡോക്ടർമാർ പറഞ്ഞു.

കോവിഡ് മൂന്നാം തരംഗത്തില്‍ ഗര്‍ഭിണികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ആഹാരം കഴിക്കാതെ വണ്ണം കുറയ്ക്കാം