സാധാരണ ഹൃദയാഘാതം വരുമ്പോള്‍ നെഞ്ചു വരിഞ്ഞുമുറുക്കുന്നതു പോലെയോ പൊട്ടിപ്പോകുന്നതുപോലെയോ നെഞ്ചില്‍ ഭാഗം കയറ്റിവച്ചതുപോലെയോ ഉളള വേദനയാണ് അനുഭവപ്പെടാറ്. ഈ വേദന താടിയിലേക്കും കൈകളിലേക്കും വ്യാപിക്കുകയും ചെയ്യും. എന്നാല്‍ നിശ്ശബ്ദ ഹൃദയാഘാതത്തില്‍ ഇത്രയും തീവ്രമായ വേദന അനുഭവപ്പെടാറില്ല. നെഞ്ചുവേദനയേ അനുഭവപ്പെടണമെന്നില്ല. ചിലര്‍ക്ക് കൈ വേദനയോ പുറത്തു വേദനയോ മാത്രം അനുഭവപ്പേടാം. ചിലരില്‍ ചെറിയൊരു തലചുറ്റലും വിയര്‍പ്പും വയറിന് എരിച്ചിലും മാത്രമേ ഉണ്ടാകൂ നെഞ്ചിടിപ്പ് കൂടിവരിക, ചെറിയൊരു വിമ്മിഷ്ടം, പ്രത്യേകിച്ച് കാരണമൊന്നുമില്ലാതുളള ക്ഷീണം എന്നിവയും ചിലപ്പോള്‍ കാണാറുണ്ട് ചിലരില്‍ ഇത്തരം യാതൊരു ലക്ഷണവുമില്ലാതെയും ഹ്യദയാഘാതം സംഭവിക്കാം