in ,

സീറ്റ് ബെല്‍റ്റ് ധരിക്കുക, കുട്ടികളെമുന്‍സീറ്റില്‍ ഇരുത്താതിരിക്കുക

Share this story


കാറില്‍ എയര്‍ബാഗ് മുഖത്തമര്‍ന്ന് കുട്ടി ശ്വാസം മുട്ടി മരിച്ച സംഭവത്തിന് പിന്നാലെ വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങളില്‍ കര്‍ശന നിര്‍ദേശവുമായി മോട്ടോര്‍ വാഹന വകുപ്പ്.യാത്രയില്‍ ഒരു വാഹനം ബ്രേക്ക് ചെയ്യുമ്പോളാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. വാഹനം ബ്രേക്ക് ചെയ്യുമ്പോള്‍ ശ്രദ്ധയോടെ യാത്രചെയ്തില്ലെങ്കില്‍ വാഹനത്തിനുളളില്‍ നില്‍ക്കുന്നവരായാലും ഇരിക്കുന്നവരായാലും മുന്നോട്ട് തെറിച്ചു വീഴാറുണ്ട്.
ഇത്തരത്തില്‍ നിരവധി അപകടങ്ങള്‍ ഉണ്ടാകാറുമുണ്ട്

ശരീരഭാരവും വാഹനത്തോടൊപ്പം സഞ്ചരിക്കുന്ന ശരീരവേഗതയും ചേര്‍ന്ന ഒരു ആക്കം അഥവാ സംവേഗശക്തി കാരണമാണ് നാം അപ്രതീക്ഷിത ബ്രേക്കിംഗ് സമയത്ത് മുന്നോട്ട് തെറിച്ചു പോകാന്‍ ഇടയാക്കുന്നത് 60 Kg ഭാരമുള്ള ഒരാള്‍ 60 Km വേഗതയില്‍ സഞ്ചരിക്കുമ്പോള്‍ സഡന്‍ ബ്രേക്കിംഗിലോ അപകടത്തില്‍ വാഹനം ഇടിച്ചു നില്‍ക്കുമ്പോഴോ അയാളുടെ ശരീരഭാരത്തിന്റെ 60 മടങ്ങ് (60 x 60 = 3600) ശക്തിയോടെയാകും മുന്‍പിലുള്ള ഗ്ലാസ്സിലോ സീറ്റിലോ യാത്രക്കാരിലോ വാഹനത്തിന്റെ മറ്റു ഭാഗങ്ങളിലോ പോയി ഇടിക്കുന്നത്.

ആ സമയത്ത് 60 കിലോ ഭാരം ഏകദേശം 800 കിലോ ഭാരമായിട്ടാകും അനുഭവപ്പെടുക. ഇതിന്റെ ആഘാതം വളരെ കൂടുതലാരിയിരിക്കും.
ഇത്തരം സാഹചര്യങ്ങളിലാണ് സീറ്റ് ബെല്‍റ്റുകള്‍ എന്ന സുരക്ഷാവളളികള്‍ ഏകരക്ഷകരാവുന്നത് സാധാരണ അവസ്ഥയില്‍ ശരീരത്തിന്റെ സ്വാഭാവികചലനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തിലും അടിയന്തിര ഘട്ടത്തില്‍ ലോക്ക് ചെയ്യപ്പെടുന്ന തരത്തിലും ആണ് സീറ്റ് ബെല്‍റ്റുകളുടെ പ്രത്യേക സാങ്കേതികത.

സീറ്റ് ബെല്‍റ്റുകളുടെ സുരക്ഷാപൂരക സംവിധാനങ്ങളാണ് എയര്‍ ബാഗുകള്‍.
സീറ്റ് ബെല്‍റ്റുകള്‍ ശരീരത്തെ സീറ്റിനോട് ചേര്‍ത്ത് പിടിക്കുമ്പോള്‍ ഒരു ആഘാതത്തില്‍ പിന്നിലേയ്ക്ക് നീങ്ങാവുന്ന സ്റ്റിയറിംഗ് മുതലായ വാഹനഭാഗങ്ങളാല്‍ സീറ്റിനോട് ചേര്‍ന്ന് നില്‍ക്കുന്ന ശരീരത്തില്‍ ആഘാതം ഏല്‍ക്കാതിരിക്കാന്‍ എയര്‍ ബാഗുകളുടെ പ്രവര്‍ത്തനം സഹായിക്കുന്നു.
സീറ്റുകളും സീറ്റുകളിലെ ഈ സുരക്ഷാ ക്രമീകരണങ്ങളും പക്ഷെ മുതിര്‍ന്നവര്‍ക്ക് അനുയോജ്യമായ വിധത്തിലാണ് സജ്ജമാക്കിയിരിക്കുന്നത് എന്നത് പ്രത്യേകം ഓര്‍ക്കുക.

ഇത്തരം സീറ്റുകളില്‍ കുട്ടികള്‍ക്കായി പ്രത്യേക ചൈല്‍ഡ് സേഫ്റ്റി സീറ്റുകള്‍ വാഹനനിര്‍മ്മാതാക്കള്‍ അനുശാസിക്കുന്ന വിധം ഉപയോഗിക്കുക.
മുന്‍സീറ്റില്‍ കുട്ടികളെ മടിയില്‍ ഇരുത്തി യാത്ര ചെയ്യുന്നതും അത്യന്തം ഗുരുതരമാണ്.നമുക്കും സീറ്റ് ബെല്‍റ്റിനും ഇടയില്‍ ഞെരുങ്ങി കുട്ടികള്‍ മരണപ്പെടാന്‍ വരെ സാദ്ധ്യത കൂടുതലാണ് എന്നും മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശത്തില്‍ പറയുന്നു.

രാത്രി സമയങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് വിഷാദരോഗ സാധ്യത കൂടുതല്‍

ജന്‍ ഔഷധി മാതൃകയില്‍ ഇനി ആയുര്‍വേദ ഷോപ്പുകളും