മലയാളികളുടെ അടുക്കളയിലെ പ്രധാനപ്പെട്ട ചേരുവകളില്‍ ഒന്നാണ് കറിവേപ്പില. സാമ്പാര്‍, രസം, ചട്‌നി തുടങ്ങി എല്ലാവിധ കറികള്‍ക്കും കറിവേപ്പില ഉപയോഗിക്കാറുണ്ട്. ഭക്ഷണത്തിന് കൂടുതല്‍ രുചിയും മണവും ഉണ്ടാകാനാണ് കറിവേപ്പില ഉപയോഗിക്കുന്നത്. ഇത് കഴിക്കുന്നവര്‍ ചുരുക്കം ചിലര്‍ മാത്രമായിരിക്കും. അതിനാലാണ് ആവശ്യം കഴിഞ്ഞാല്‍ കറിവേപ്പിലയെ വലിച്ചെറിയുമെന്ന് പഴമകളായി പറയുന്നത്.
കറിവേപ്പില ശക്തമായ ആന്റിഓക്സിഡന്റുകള്‍, സസ്യ സംയുക്തങ്ങള്‍ എന്നിവയാലും സമ്പുഷ്ടമാണ്. ഇത് നമ്മെ ആരോഗ്യമുള്ളതാക്കുകയും നാഡീവ്യൂഹം, ഹൃദയാരോഗ്യം, വൃക്കകള്‍ മുതലായവയെ ബാധിച്ചേക്കാവുന്ന നിരവധി രോഗങ്ങളില്‍ നിന്ന് നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നു. കൂടാതെ, ഓക്സിഡേറ്റീവ് സമ്മര്‍ദത്തില്‍ നിന്നും നമ്മെ സംരക്ഷിക്കാനും സഹായിക്കുന്നു.
കറിവേപ്പിലയിലെ ആന്റിഓക്സിഡന്റുകള്‍ കണ്ണുകള്‍ക്ക് സംരക്ഷണം നല്‍കുന്നു. പ്രത്യേകിച്ച് പ്രായമാകുമ്പോള്‍ വരുന്ന മാക്കുലാര്‍ ഡീജനറേഷന്‍ പോലുള്ള രോഗങ്ങള്‍ വരാതിരിക്കാന്‍ഡ സഹായിക്കും. കറിവേപ്പിലയ്ക്ക് ആന്റി മ്യൂട്ടജെനിക് ശേഷിയുള്ളതിനാല്‍, വിവിധ തരത്തിലുള്ള ക്യാന്‍സറുകളില്‍ നിന്ന് നമ്മെ സംരക്ഷിക്കാന്‍ അവയ്ക്ക് കഴിയും. കറിവേപ്പിലയില്‍ അടങ്ങിയിരിക്കുന്ന ഫ്‌ലേവനോയ്ഡുകള്‍ സ്തനാര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ നിയന്ത്രിക്കാനും ഫലപ്രദമാണ്. കറിവേപ്പില വന്‍കുടലിലെ ക്യാന്‍സര്‍, സെര്‍വിക്കല്‍ ക്യാന്‍സര്‍ എന്നിവയില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു.
ഇരുമ്പ്, കാത്സ്യം, വിറ്റാമിനുകള്‍ തുടങ്ങിയ അവശ്യ പോഷകങ്ങളാല്‍ സമ്പുഷ്ടമാണ് കറിവേപ്പില. കറിവേപ്പില പതിവായി കഴിക്കുന്നത് പ്രമേഹവും അനുബന്ധ സങ്കീര്‍ണതകളും നിയന്ത്രിക്കാന്‍ സഹായകമാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നതിന് അവ വളരെ ഫലപ്രദമാണ്. കൂടാതെ, അവയില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയുകയും ഇന്‍സുലിന്‍ പ്രവര്‍ത്തനത്തെ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇതിലൂടെ ആരോഗ്യകരമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്താന്‍ കറിവേപ്പില സഹായിക്കുന്നു.
ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ കറിവേപ്പിലയ്ക്ക് സ്ഥാനമുണ്ട്. ചുളിവുകള്‍, നേര്‍ത്ത വരകള്‍, മറ്റ് അകാല വാര്‍ധക്യ ലക്ഷണങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്നു. കറിവേപ്പില പേസറ്റ് രൂപത്തിലാക്കി തേനും ചേര്‍ത്ത് ഫെയ്‌സ് പാക്കായി ഉപയോഗിക്കാം. ഇത് മുഖത്തിലെ കരുവാളിപ്പ് മാറ്റാന്‍ നല്ലതാണ്.