- Advertisement -Newspaper WordPress Theme
HAIR & STYLEസ്‌ക്രീന്‍ സമയം അതിരുകടന്നാല്‍ ശരീരത്തില്‍ സംഭവിക്കുന്നമാറ്റങ്ങള്‍ അറിയാം

സ്‌ക്രീന്‍ സമയം അതിരുകടന്നാല്‍ ശരീരത്തില്‍ സംഭവിക്കുന്നമാറ്റങ്ങള്‍ അറിയാം

മുരടിക്കുന്ന മസ്തിഷ്‌കം

ദ്രുതഗതിയില്‍ മസ്തിഷ്‌ക വികസനം നടക്കുന്ന ഘട്ടമാണു കുട്ടിക്കാലം. ആളുകളുമായി നേരിട്ടുളള ആശയ വിനിമയം കുട്ടികളുടെ ബൗദ്ധികവും ഭാഷാപരവും സാമൂഹികവും വൈകാരികവുമായ വികാസത്തില്‍ പ്രധാനപ്പെട്ടതാണ്. ചെറിയ കുട്ടികളില്‍ സ്‌ക്രീന്‍ സമയം കൂടിയാല്‍ അവര്‍ സംസാരം തുടങ്ങാന്‍ വൈകും.

ഉറക്കമില്ലാത്തവര്‍

ഫോണ്‍ ഡിസ്‌പ്ലേയിലെ നീല വെളിച്ചം ഉറക്കത്തെ നിയന്ത്രിക്കുന്ന ഹോര്‍മോണായ മെലറ്റോണിന്റെ ഉല്‍പാദനത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇതു മൂലം ഉറക്കം കിട്ടാന്‍ വൈകും. സ്മാര്‍ട് ഫോണ്‍ വഴി കണ്ട ദ്യശ്യങ്ങള്‍ മനസ്സിനെ അസ്വസ്ഥമാക്കുന്നുവെങ്കില്‍ അതും ഉറക്കത്തിന്റെ നിലവാരത്തെ ബാധിക്കും

തല കുനിക്കുന്നവര്‍

സ്‌ക്രീന്‍ സമയം കൂടുന്നലരുടെ നില്‍പിലും ഇരുപ്പിലും വ്യത്യാസ മുണ്ടാകും. സ്‌ക്രീനിലേക്കു നോക്കാനായി അവര്‍ തലയും ചുമലുകളും താഴേക്കു ചെരിച്ചു പിടിക്കും. ഇതു കഴുത്തിനും നട്ടെല്ലിനും സമ്മര്‍ദമുണ്ടാക്കുകയും അവയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യും. നടുവേദനയിലേക്കും നയിക്കും.

ലഹരിയുടെ കുരുക്ക്

അനിയന്ത്രിതമായ ഫോണ്‍ ഉപയോഗം ലഹരി ഉപയോഗിക്കാനുളള സാധ്യതയിലേക്കു നയിക്കാം. ലൈംഗിക അതിപ്രസരമുളള വെബ്‌സൈറ്റുകള്‍ക്ക് അടിമപ്പെടുന്നത് അനാരോഗ്യകരമായ ലൈംഗിക ജീവിതത്തിനും കാരണമാകാം.

മാനസിക പ്രശ്‌നങ്ങള്‍

നിയന്ത്രിക്കാനാകാത്ത ഡിജിറ്റല്‍ ആസ്‌ക്തി പല തരത്തിലുളള മാനസിക പ്രശ്‌നങ്ങളിലേക്കു നയിക്കും അമിത വാശി, നിരാശ, വിഷാദ രോഗം , പെരുമാറ്റ വൈകല്യങ്ങള്‍, ആതമഹത്യ പ്രവണത തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങള്‍ അമിതമായ സ്‌ക്രീന്‍ ടൈം മൂലമുണ്ടാകും.

ദുര്‍ബലമാകുന്ന കാഴ്ച

തുടര്‍ച്ചയായി നീലവെളിച്ചം കണ്ണിലേക്കു പതിക്കുന്നതു കാഴ്ചയെ ബാധിക്കും. ഏറെ സമയം സ്‌ക്രീനിലേക്ക് നോക്കിയിരിക്കുന്നതിലൂടെ ഇമ ചിമ്മുന്നതു കുറയുകയും കണ്ണുകള്‍ തുറന്നിരിക്കുന്നതു കൂടുകയും ചെയ്യും. സ്ഥിരമായ തലവേദനയിലേക്ക് ഇതു നയിക്കും.

അമിതവണ്ണം

സ്‌ക്രീന്‍ സമയം പ്രതിദിനം 2 മണിക്കൂറിലേറെ കൂടുന്നതു അമിതവണ്ണത്തിലേക്കു നയിക്കും. വ്യായമവും ഉറക്കവും കുറയുന്നു കൊഴുപ്പടങ്ങിയ ഭക്ഷണം കൂടുന്നു. അനാരോഗ്യകരമായ ഭക്ഷണ രീതികളും ആഹാരക്രമം പാലിക്കാത്തതും അമിതവണ്ണത്തിനു കാരണമാകും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme