in , , , , , , ,

എന്താണ് നിശ്ശബദ് ഹൃദയാഘാതം

Share this story

ലക്ഷണങ്ങളൊന്നുമില്ലാതെയോ തീവ്രത കുറഞ്ഞ ലക്ഷണങ്ങളോടു കൂടിയോ സാധാരണ ഹൃദയാഘാതത്തിന്റേതല്ലാത്ത ലക്ഷണങ്ങളുമായോ (Atypical symptoms) സംഭവിക്കുന്ന ഹൃദയാഘാതത്തെയാണു നിശ്ശബ്ദ ഹൃദയാഘാതം എന്നു വിശേഷിപ്പിക്കുന്നത് പ്രധാനമായും രണ്ടു തരമുണ്ടിത്. പൂര്‍ണമായും നിശ്ശബദ്ം അതായത് ഹൃദയാഘാതം ഉണ്ടായതിന്റെ ഒരു ലക്ഷണവും രോഗിക്ക് അനുഭവപ്പെടുകയില്ല. ആഴ്ചകളോ മാസങ്ങളോ കഴിഞ്ഞു മറ്റെന്തെങ്കിലും ആവശ്യത്തിനു പരിശോധന നടത്തുമ്പോഴാകും തനിക്ക് അറ്റാക്ക് വന്നിരുന്ന കാര്യം രോഗി അറിയുക.

രണ്ടാമത്തോത് റിലേറ്റീവ്‌ലി സൈലന്റ് അതായതു വിയര്‍പ്പോ ക്ഷീണമോ വയറുവേദനയോ പോലെ സാധാരണഗതിയില്‍ ഹൃദയാഘാതവുമായി ചേര്‍ത്തു വായിക്കാത്ത ലക്ഷണങ്ങള്‍ വന്നുപോയിട്ടുണ്ടാകാം. പക്ഷേ രോഗിഅതുതിരിച്ചറിയാത്തതു മൂലം ചികിത്സയെടുത്തിട്ടുണ്ടാകില്ല. 45 നും 84 നും ഇടയില്‍ പ്രായമുളള നിലവില്‍ ഹൃദയധമനീ പ്രശ്‌നങ്ങളൊന്നും ഇല്ലാത്ത 2000 ആളുകളില്‍ 10 വര്‍ഷമായി നടത്തിയ പംനത്തില്‍ ഇവരില്‍ എട്ടു ശതമാനത്തിനും മയോകാര്‍ഡിയല്‍ വടുക്കള്‍ ഉളളതായി കണ്ടു. ഹൃദയാഘാതം സംഭവിച്ചതിന്റെ തെളിവാണ് ഈ വടുക്കള്‍ ഇതില്‍ 80 ശതമാനം പേരാകട്ടെ തങ്ങള്‍ക്കു ഹൃദയാഘാതം സംഭവിച്ചു എന്നതിനെക്കുറിച്ച് ഒന്നുമേയറിഞ്ഞിട്ടുമില്ലായിരുന്നു.

ലക്ഷണമില്ല എന്നോ തീവ്രമായ ലക്ഷണങ്ങളായിരുന്നില്ല എന്നതു കൊണ്ടോ ഹൃദയത്തിനു തകരാര്‍ സംഭവിച്ചിട്ടില്ല എന്നു കരുതരുത് ഏതു തരം ഹൃദയാഘാതമായാലും ഹൃദയത്തിനു പ്രശാനങ്ങള്‍ വരാം. സാധാരണ ഹൃദയാഘാതം സംഭവിക്കുമ്പോള്‍ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിച്ചു വിദഗ്ധ സഹായം തേടേണ്ടതുണ്ട് ഇതു ഹൃദയ പേശികള്‍ക്ക് സംഭവിക്കുന്ന നാശനഷ്ടം നിയന്ത്രണവിധേയമാക്കാന്‍ സഹായിക്കുന്നു.

ആരോഗ്യമുള്ള ഹൃദയത്തിന് ബദാം ശീലമാക്കാം

എച്ച് ഐ വി സത്യവും മിഥ്യയും