- Advertisement -Newspaper WordPress Theme
FITNESSഎന്താണ് കാര്‍ണിവോര്‍ ഡയറ്റ് ? ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് ഡോക്ടര്‍മാര്‍

എന്താണ് കാര്‍ണിവോര്‍ ഡയറ്റ് ? ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് ഡോക്ടര്‍മാര്‍

മറ്റ് എല്ലാ ഭക്ഷണങ്ങളും ഒഴിവാക്കി, പൂര്‍ണമായും മാംസവും മൃഗ ഉല്‍പ്പന്നങ്ങളും മാത്രം അടങ്ങിയതാണ് കാര്‍ണിവോര്‍ ഡയറ്റ്. കാര്‍ണിവോര്‍ ഡയറ്റ് മാനസികാവസ്ഥ മെച്ചപ്പെടുത്താനും പൊണ്ണത്തടിയും രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കുമെന്നുമാണ് വാദിക്കുന്നതെങ്കില്‍ ഇതിനെ പിന്തുണയ്ക്കുന്ന പഠനങ്ങള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ അമിതമായി പ്രോട്ടീന്‍ എത്തുന്നത് ശരീരത്തിന് സുരക്ഷിതമല്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇതില്‍ നാരുകള്‍ ഉള്‍പ്പെടെയുള്ള ഗുണകരമായ പോഷകങ്ങളും ആന്റിഓക്സിഡന്റുകള്‍ പോലുള്ള സസ്യ സംയുക്തങ്ങളും ഇല്ലത്തതു കൊണ്ട് തന്നെ കാര്‍ണിവോര്‍ ഡയറ്റ് ആളുകളില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം.

അമിതമായ പ്രോട്ടീന്‍ ഉപഭോഗവുമായി ബന്ധപ്പെട്ട നിരവധി അപകടസാധ്യതകളുണ്ട്. നാരുകളുടെ അളവ് കുറയുന്നത് മലബന്ധം, തലവേദന, വായ്നാറ്റം എന്നിവയ്ക്ക് കാരണമാകുന്നു. ചുവന്ന മാംസത്തിലും സംസ്‌കരിച്ച മാംസത്തിലും കാണപ്പെടുന്ന ഉയര്‍ന്ന അളവിലുള്ള പൂരിത കൊഴുപ്പുകള്‍ കാരണം ഹൃദ്രോഗ സാധ്യത വര്‍ധിക്കും. ഉയര്‍ന്ന പ്രോട്ടീന്‍ ഭക്ഷണക്രമം വൃക്കരോഗമുള്ള വ്യക്തികളില്‍ വൃക്കകളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും. കൂടാതെ ശരീരം പ്രോട്ടീന്‍ മാലിന്യങ്ങള്‍ എങ്ങനെ പ്രോസസ്സ് ചെയ്യുന്നു എന്നതിനെയും ബാധിക്കുന്നു.

കാര്‍ണിവോര്‍ ഡയറ്റിന്റെ ആരംഭം

മനുഷ്യരുടെ പൂര്‍വ്വികര്‍ കൂടുതലും മാംസവും മത്സ്യവും കഴിച്ചിരുന്നുവെന്നും ഇന്നത്തെ ഉയര്‍ന്ന തോതിലുള്ള വിട്ടുമാറാത്ത രോഗങ്ങള്‍ക്ക് ഉയര്‍ന്ന കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണക്രമമാണ് കാരണമെന്നും ഉള്ള വിശ്വാസത്തില്‍ നിന്നാണ് കാര്‍ണിവോര്‍ ഡയറ്റ് എന്ന ആശയം ഉടലെടുത്തത്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme