രക്തപരിശോധനകള്‍ -രക്തക്കുറവും വിളര്‍ച്ചയും കണ്ടുപിടിക്കാന്‍ ഹീമോഗ്ലോബിന്റെ അളവും ഫെറിറ്റിന്‍, വൈറ്റമിന്‍ ബി 12 എന്നിവയുടെ അളവും പരിശോധിക്കാം വൈറ്റമിന്‍ ഡിയുടെ കുറവും മുടികൊഴിച്ചിലുണ്ടാക്കാവുന്നതിനാല്‍ ഇതിന്റെ അളവും പരിശോധിക്കാം. സിങ്ക്, സെലിനിയം തുടങ്ങിയ ധാതുക്കളുടെ കുറവുകളും പരിശോധിക്കാറുണ്ട്. മുടികൊഴിച്ചില്‍ കാര്യമായി ഉളളവര്‍ക്ക് തൈറോയ്ഡ് ഹോര്‍മോണ്‍ വ്യതിയാനങ്ങളും പരിശോധിച്ചറിയേണ്ടതുണ്ട്
ശിരോചര്‍മത്തിലോ, മുടിയിഴകളിലോപ്രശ്‌നങ്ങളുണ്ടെന്നു തോന്നിയാല്‍ ട്രൈക്കോസ്‌കോപ്പി, ഹെയര്‍ മൈക്രോസ്‌കോപ്പി, സ്‌കിന്‍ ബയോപ്‌സി തുടങ്ങിയ പരിശോധനകളും ചര്‍മരോഗവിദഗ്ധര്‍നിര്‍ദേശിക്കാറുണ്ട് ഓട്ടോഇമ്യൂണ്‍ രോഗങ്ങളുടെ ഭാഗമായുളള മുടികൊഴിച്ചില്‍ സംശയിക്കുമ്പോള്‍ ആന്റി ന്യൂക്ലിയര്‍ ആന്റിബോഡി പരിശോധനകളും ചെയ്യാറുണ്ട്.