ലിംഗത്തിനുണ്ടാകുന്ന ഒടിവാണ് പൊതുവായി സംഭവിക്കുന്ന അപകടം പക്ഷേ, അത്ര പൊതുവായി സംഭവിക്കുന്ന കാര്യമല്ല അത്. വളരെ ശക്തമായി ബന്ധപ്പെടുകയോ ശക്തിയില്‍ ഉദ്ധരിച്ചു നില്‍ക്കുന്ന ലിംഗം എവിടെയെങ്കിലും ചെന്നിടിക്കുകയോ ചെയ്താലേ ലിംഗത്തിന് ഒടിവു പറ്റൂ. കടുത്ത വേദനയും അകമേ രക്തസ്രാവവും ഉണ്ടാകാം. ദിവസങ്ങളോളം അത് നീണ്ടുനില്‍ക്കുകയും ചെയ്യും. എത്രയും പെട്ടെന്ന് ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ട കാര്യം തന്നെയാണ് അത്. അത്തരം അപകടങ്ങള്‍ ഉണ്ടാകാതെ സൂക്ഷിക്കുകയാണ് വേണ്ടത് പ്രതീക്ഷിക്കാതെ എന്തെങ്കിലും അപകടങ്ങള്‍ ഉണ്ടായാല്‍ താല്‍ക്കാലിക ശമനത്തിന് ഉടന്‍ തന്നെ വ്യത്തിയുളള തുണിയില്‍ ഐസ്‌കട്ട പൊതിഞ്ഞു ചതവോ ഒടിവോ ഉണ്ടായ ഭാഗത്തു വയ്ക്കാം.
സ്ത്രീകളില്‍ വജൈനല്‍ ടെയര്‍ അഥവാ യോനിയില്‍ കീറലുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട് അതിനും ഡോക്ടറുടെ സഹായം വേണ്ടി വരും ചിലപ്പോള്‍ യോനി തുന്നേണ്ടതായും വരാം. ഇത്തരം കേസുകള്‍ അത്ര പൊതുവായിട്ടല്ലെങ്കിലും കാണപ്പെടാറുണ്ട്. ഇത്തരം അപകടമായാലും ഡോക്ടറാണു സാഹചര്യ മനുസരിച്ച് ചികിത്സ തീരുമാനിക്കേണ്ടത്. സ്വയം ചികിത്സ നല്ലതല്ല.