ഏത് രോഗത്തിനാണ് ന്യൂക്ലിയര്‍ മെഡിസിന്‍ സകാനുകളോ ചികിത്സകളോ ചെയ്യുന്നത് അതിനനുസരിച്ച് ചില തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ട്. അതിനാല്‍ മുന്‍കൂട്ടി തീരുമാനിച്ച ഷെഡ്യൂള്‍ അനുസരിച്ചാണ് സാധാരണ ഇവ നടത്തുക.
ഉദാഹരണത്തിന് തൈറോയ്ഡ് കാന്‍സര്‍ സംബന്ധമായ രോഗങ്ങള്‍ക്ക് മത്സ്യം,അയഡിന്‍ കലര്‍ന്ന ഭക്ഷണപദാര്‍ഥങ്ങള്‍ എന്നിവ രണ്ട് മുതല്‍ മൂന്ന് ആഴചവരെ നിര്‍ത്തുകയും ഗുളികകള്‍ ഏതെങ്കിലും കഴിക്കുന്നുണ്ടെങ്കില്‍ അതും നിശ്ചിത ദിവസത്തേക്ക് നിര്‍ത്തുകയും ചെയ്തിട്ടാണ് സകാന്‍ നടത്തുക. സാധാരണ ഒട്ടുമിക്ക കാന്‍സറിനും ഉപയോഗപ്പെടുത്തുന്ന പെറ്റ്- സി.ടി. സകാന്‍ ആണെങ്കില്‍ അന്നേദിവസം നാല് മുതല്‍ ആറ് മണിക്കൂര്‍ ഫാസ്റ്റിങ്, രക്തത്തിലെ ഷുഗറിന്റെ കൃത്യമായ നിയന്ത്രണം (അന്നേദിവസം ഇന്‍സുലനോ മറ്റ് പ്രമേഹ മരുന്നുകളോ കഴിക്കാതെതന്നെ) എന്നിവ വളരെ നിര്‍ണായകമാണ്.