in , ,

സ്ത്രീകള്‍ ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കരുത്, ജീവന് പോലും ആപത്ത് സംഭവിക്കാം

Share this story

അപ്രതീക്ഷിതമായി ഗര്‍ഭം ധരിക്കുന്നത് ഒഴിവാക്കാന്‍ നിരവധി സ്ത്രീകള്‍ ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കാറുണ്ട്. ഗര്‍ഭധാരണം തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ നടപടിയെന്ന രീതിയിലാണ് ഇത് ഉപയോഗിക്കുന്നത്. എന്നാല്‍ സാധാരണ നമ്മള്‍ കഴിക്കുന്ന ഏതൊരു മരുന്നിനേയും പോലെ ഇത്തരം ഗുളികകള്‍ക്കും പാര്‍ശ്വഫലങ്ങളുണ്ട്. ഒരു ഗൈനക്കോളജിസ്റ്റിന്റെ നിര്‍ദേശമില്ലാതെ ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നതും അപകട സാദ്ധ്യത ഉയര്‍ത്തും.

ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നതിന് മുമ്പ് ഇത് ശരീരത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം. ഈസ്ട്രജനും പ്രൊജസ്റ്റിനും അടങ്ങിയവയോ പ്രൊജസ്റ്റിന്‍ സംയോജിപ്പിക്കുന്ന സിന്തറ്റിക് ഹോര്‍മോണുകളോ അടങ്ങിയവ ആകാം ഈ ഗുളികകള്‍. ഈ ഹോര്‍മോണുകളുടെ പ്രവര്‍ത്തന കാരണം അണ്ഡോത്പാദനം തടയപ്പെടുകയും സെര്‍വിക്കല്‍ മ്യൂക്കസ് കട്ടിയായി ബീജത്തെ ഉള്ളിലേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് തടയുകയും ചെയ്യുന്നതിനാലാണ് ഗര്‍ഭധാരണം തടയപ്പെടുന്നത്.

സാധാരണഗതിയില്‍ രണ്ട് തരം ഗര്‍ഭനിരോധന ഗുളികകളാണുള്ളത്. അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാവുന്ന എമര്‍ജന്‍സി പില്‍സും മറ്റൊന്ന് സ്ഥിരമായി കഴിക്കാവുന്നവയുമാണ്. സ്ഥിരമായി ഗര്‍ഭനിരോധന മാര്‍ഗമായി ഇത് ഉപയോഗിക്കാന്‍ പാടില്ല. കൃത്യമായി ഉപയോഗിച്ചില്ലെങ്കില്‍ രക്തസ്രാവമുണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. അതേസമയം എല്ലാ സ്ത്രീകളും ഇത്തരം ഗുളികകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നതാണ് മറ്റൊരു കാര്യം.

രക്തം കട്ടപിടിക്കുന്നവര്‍, അര്‍ബുദ രോഗികള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ തുടങ്ങിയവര്‍ ഇത് ഒഴിവാക്കാണം.അതിന് പുറമേ കരള്‍ സംബന്ധമായ അസുഖങ്ങള്‍, സ്തനാര്‍ബുദം തുടങ്ങിയ രോഗങ്ങളുള്ളവരും ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. പുകവലി ശീലമുള്ള 35 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ ഇത്തരം ഗുളികകള്‍ ഉപയോഗിച്ചാല്‍ ഹൃദയാഘാതം ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്.

പേരയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍

പുരുഷന്മാർ ചൂട് വെള്ളത്തിൽ കുളിക്കരുത്; പ്രത്യുൽപാദന ശേഷി കുറയുമെന്ന് ആരോഗ്യ വിദഗ്ദ്ധർ