- Advertisement -Newspaper WordPress Theme
Uncategorizedലോകത്തെ വിജയകരമായ ആദ്യ കുടല്‍മാറ്റ ശസ്ത്രക്രിയ ഒന്നരവയസ്സുകാരിയില്‍ എമ്മയ്ക്കുണ്ടൊരു പുതിയ കുടല്‍

ലോകത്തെ വിജയകരമായ ആദ്യ കുടല്‍മാറ്റ ശസ്ത്രക്രിയ ഒന്നരവയസ്സുകാരിയില്‍ എമ്മയ്ക്കുണ്ടൊരു പുതിയ കുടല്‍

ഒന്നരവയസ്സുകരി എമ്മയുടെ വയറ്റിലെ ഏതാണ്ടെല്ലാ അവയവങ്ങളും മറ്റൊരാളുടേതാണ്. കുടല്‍, കരള്‍, പാന്‍ക്രിയാസ്, പ്ലീഹ, പിന്നെ ദഹനവ്യവസ്ഥയിലെ മറ്റുചില ഭാഗങ്ങളും അവയെല്ലാം ഇന്ന് അവളുടെ ശരീരത്തിന്റെ ഭാഗമായിക്കഴിഞ്ഞു എന്നുവേണം പറയാന്‍. എമ്മ എല്ലാകുഞ്ഞുങ്ങളെയും പോലെ ആരോഗ്യവതി അവളുടെ രക്ഷിതാക്കള്‍ സന്തുഷ്ടരും. ലോകത്താദ്യമായി വിജയകരമായ കുടല്‍മാറ്റശസത്രക്രിയക്ക് വിധേയായ വ്യക്തിയെന്നാകും ഇനി എമ്മയുടെ വിശേഷണം
സെപയിനിലെ മഡ്രിഡിലുളള ലാ പാസ് ആശുപത്രിയിലായിരുന്നു അപൂര്‍വ ശസത്രക്രിയ. ചൊവ്വാഴചയാണ് ആശുപത്രിയധികൃതര്‍ വിവരം ലോകത്തെ അറിയിച്ചത് സെപയിന്‍കാരിയാണ് എമ്മ. ജനിച്ച് ഒരുമാസം കഴിഞ്ഞപ്പോഴാണ് അവളുടെ കുടല്‍ തീരെച്ചെറുതാണെന്ന് ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞത്. ആരോഗ്യം അനുദിനം ക്ഷയിച്ചുവന്നു ആന്തരാവയങ്ങള്‍ മാറ്റിവെക്കലല്ലാതെ ജീവന്‍ നിലനിര്‍ത്താന്‍ മറ്റുവഴിയില്ലായിരുന്നു. അപ്പോഴാണ് ജീവദാതാവായി ഒരാള്‍ അവതരിച്ചത്

ഹ്യദയാഘാതംമൂലം ജീവന്‍ നഷ്ടപ്പെട്ട അയാളുടെ ആന്തരാവയവങ്ങളെല്ലാം എമ്മയക്കു ലഭിച്ചു. ഹ്യദയമിടിപ്പ് നിലച്ചതിനാല്‍ അവയവങ്ങള്‍ എക്‌സ്ട്രാകോര്‍പ്പോറിയല്‍ മെംബ്രേന്‍ ഓകസിജനേഷന്‍ (ഇ.സി.എം.ഒ) സംവിധാനത്തിലൂടെ ജീവസ്സുറ്റതാക്കി നിലനിര്‍ത്തി. ഹ്യദയംചെയ്യുന്ന ജോലി യന്ത്രസഹായത്തോടെ ചെയ്യുന്നതാണ് ഇ.സി.എം.ഒ രക്തത്തിലെ കാര്‍ബണ്‍ ഡയോകൈസഡ് നീക്കി, ഓകസിജന്‍ നിറയക്കുക അങ്ങനെയെടുത്ത അവയവങ്ങള്‍ ഓരോന്നായി എമ്മയില്‍ വെച്ചുപിടിപ്പിച്ചു. മകള്‍ക്ക് ജീവിതം തിരികെനല്‍കിയ ദാതാവിന്റെ കുടുംബത്തോടും ഡോക്ടര്‍ മാരോടും നന്ദിപറയുന്നു എമ്മയുടെ അമ്മ

സ്‌പെയിന്‍ മാത്യക

അവയവദാനത്തില്‍ ലോകത്തിനു മാത്യകയാണ് സെപയിന്‍. കഴിഞ്ഞ വര്‍ഷം അയ്യായിരത്തോളം അവയവമാറ്റ ശസത്രക്രിയകള്‍ ഇവിടെ നടന്നു.2020- ലേതിനെക്കള്‍ എട്ടുശതമാനം കൂടുതലാണിത്.ഇവിടെ വ്യക്തികള്‍ അവയവദാനത്തിനു സ്വയംസന്നദ്ധരാകുന്നു എന്നതും ഹ്യദയം നിലച്ചാലും അവയവദാനം സാധ്യമാക്കുന്ന അസിസേറ്റാള്‍ ഡൊണേഷന്‍ കൂടുതലാണെന്നതുമാണ് ഇതിനുകാരണം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme