spot_img
spot_img
HomeFEATURESdrugsപുകവലി പ്രോത്സാഹിപ്പിച്ചു: യഷിനെതിരെ നോട്ടീസ് , കെജിഎഫ് 2 ടീസര്‍...

പുകവലി പ്രോത്സാഹിപ്പിച്ചു: യഷിനെതിരെ നോട്ടീസ് , കെജിഎഫ് 2 ടീസര്‍ നീക്കം ചെയ്യണമെന്ന് ആന്റി ടൊബാക്കോ സെല്‍

കെജിഎഫ് രണ്ടാം ഭാഗത്തിന്റെ ടീസറിലൂടെ പുകവലി പ്രോത്സാഹിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടി നായകന്‍ യഷിന് ആന്റി ടൊബാക്കോ സെല്ലിന്റെ നോട്ടീസ്. നിരവധി ആരാധകരുള്ള ഒരു നടന്‍ മാസ് രംഗങ്ങള്‍ക്കായി പുകവലി ഉപയോഗിക്കുന്നത് അതിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും സിഗററ്റ് ആന്റ് അദര്‍ ടൊബാക്കോ ആക്റ്റിന്റെ കീഴിലെ സെക്ഷന്‍ 5ന്റെ ലംഘനമാണെന്നും നോട്ടീസില്‍ പറയുന്നു.

‘ടീസറും പോസ്റ്ററും പുകവലിയെ പ്രോത്സാഹിപ്പിക്കുന്നതാണ്. സമൂഹമാധ്യമങ്ങളില്‍ നിന്ന് ടീസറും പോസ്റ്ററുകളും നീക്കം ചെയ്യണമെന്ന് ഞങ്ങള്‍ നിര്‍ദ്ദേശിക്കുകയാണ്. പുകവലിക്കുന്ന ദൃശ്യങ്ങളില്‍ എഴുതി കാണിക്കേണ്ട മുന്നറിയിപ്പ് കാണിച്ചിട്ടില്ല. യഷ്, നിങ്ങള്‍ക്ക് ഒരുപാട് ആരാധകരുണ്ട്. നിങ്ങളുടെ ചെയ്തികള്‍ യുവാക്കളെ വഴിതെറ്റിക്കരുത്. പുകവലിക്കെതിരായ ഞങ്ങളുടെ ക്യാമ്പയിനില്‍ താങ്കള്‍ പങ്കാളിയാവണെമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.’- നോട്ടീസില്‍ പറയുന്നു.

- Advertisement -

spot_img
spot_img

- Advertisement -