തിരുവനന്തപുരം നേരത്തേ തിരിച്ചറിഞ്ഞു ചികിത്സിച്ചാല്‍ ഓട്ടിസം ബാധിതരെ വലിയ രീതിയില്‍ മുന്നോട്ടു കൊണ്ടുവരാന്‍ സാധിക്കുമെന്ന് അമേരക്കയില്‍ യൂണിവേഴ്‌സിറ്റി ഓഫ് കലിഫോര്‍ണിയ സ്‌കൂള്‍ ഓഫ് മെഡിസിന്‍ പ്രഫസറും ഗവേഷകയുമായ കാതറിന്‍ലോര്‍ഡ്. ഓട്ടിസം രംഗത്തു താന്‍ നടത്തിയ ഗവേഷണങ്ങളുടെ ഫലം അതാണു വ്യക്തമാക്കുന്നതെന്നും ഓട്ടിസം സ്‌പെകട്രം ഡിസോര്‍ഡര്‍ എന്ന വിഷയത്തില്‍ കിംസ് ഹെല്‍ത്ത് സംഘടിപ്പിച്ച സെമിനാറില്‍ അവര്‍ ചൂണ്ടിക്കാട്ടി. ഇഫക്ടീവ്‌നസ് ഓഫ് ഏര്‍ലി ഇന്റര്‍വെഷന്‍ ഇന്‍ ഓട്ടിസം നാഷനല്‍ റിസര്‍ച് കൗണ്‍സില്‍സ്‌കമ്മിറ്റി അധ്യക്ഷയുമാണ് കാതറിന്‍ ലോര്‍ഡ്.
ഓട്ടിസം ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംഘടിപ്പിച്ച സെമിനാര്‍, ഓട്ടിസം ചികിത്സയിലെ വെല്ലുവിളികള്‍ ചര്‍ച്ച ചെയ്തു. കിംസ് ഹെല്‍ത്ത് സിഎംഡി ഡോ.എം.ഐ സഹദുല്ല. ജി. വിജയരാഘവന്‍, ഡോ.ബാബു ജോര്‍ജ്, ഡോ.ജമീല കെ.വാര്യര്‍ എന്നിവരും പ്രസംഗിച്ചു.