കോവിഡ് കാലത്തെ സാമൂഹിക അവസ്ഥ ക്ഷയരോഗനിരക്ക് വര്‍ധിപ്പിച്ചുവെന്ന് കണ്ടെത്തല്‍. കോവിഡ് കാലത്ത് ക്ഷയരോഗമുള്ളവര്‍ക്ക് വേണ്ടത്ര ചികിത്സ ലഭിച്ചിരുന്നില്ല. എല്ലാവരും കോവിഡ് സമയത്ത് വീടിനുള്ളില്‍ കഴിഞ്ഞിരുന്നതിനാല്‍ രോഗപ്പകര്‍ച്ചയ്ക്കും വേഗം കൂടി. ഒരാളില്‍ നിന്ന് 20 പേരിലേക്കുവരെ രോഗം പകരാം. ഐ ടി പ്രഫഷണലുകള്‍ക്കിടയിലും ക്ഷയരോഗ ബാധിതരുടെ നിരക്ക് ഉയരുന്നുണ്ട്. ഭൂരിഭാഗംപേരും സമയത്ത് ഭക്ഷണം കഴിക്കുന്നില്ല. പ്രഭാതഭക്ഷണം ഉപേക്ഷിക്കുന്നവരാണ് കൂടുതല്‍. ഇത് രോഗ പ്രതിരോധശേഷി കുറയ്ക്കും. മാനിക സമ്മര്‍ദ്ദവും ഉത്കണ്ഠയും ക്ഷയം രോഗം ശക്തമാകാന്‍ കാരണമാകുന്നുണ്ട്.
ക്ഷയരോഗികള്‍ക്ക് 500 രൂപ പെന്‍ഷന്‍
ക്ഷയരോഗ ബാധിതര്‍ക്കു രോഗം മാറുന്നതുവരെ വരുമാനം നോക്കാതെ കേന്ദ്രസര്‍ക്കാര്‍ മാസം 500 രൂപ പെന്‍ഷന്‍ നല്‍കും. ഒരു ലക്ഷം രൂപയക്ക് താഴെ വരുമാനക്കാര്‍ക്ക് കേരളം 1000 രൂപ പെന്‍ഷന്‍ നല്‍കുന്നുണ്ട്. സാമ്പത്തിക ഭേതമില്ലാതെ സ്വകാര്യ ആശുപത്രികളില്‍ നിന്ന് മരുന്നുകള്‍ സൗജന്യമായി നല്‍കും