തലച്ചോറിലേക്കുളള രകതമൊഴുക്ക് തടസ്സപ്പെടല്‍, തലച്ചോറിലേക്കുളള രകതക്കുഴലിന് പൊട്ടലുണ്ടാവുക എന്നീ സാഹചര്യങ്ങളിലാണ് സ്‌ട്രോക്ക് ഉണ്ടാവുക. തലച്ചോറിലെ കോശങ്ങള്‍ക്ക് ആവശ്യത്തിന് രകതം ലഭിക്കാത്ത് അവസഥയാണ് ഇതു മൂലമുണ്ടാകുന്നത്. രകതം ലഭിക്കാത്ത ഭാഗത്തെ തലച്ചോറിന്റെ പ്രവര്‍ത്തനം പെട്ടെന്ന് നിലയക്കാം
തലച്ചോറിലെ രകതക്കുഴല്‍ പൊട്ടുന്നതുമൂലമുണ്ടാകുന്ന സ്‌ട്രോക്കാണ് ഹെമറാജിക് സ്‌ട്രോക്ക്. രകതക്കുഴലിലെ ബ്ലോക്ക് മൂലം രകതം തലച്ചോറിലേക്ക് വേണ്ടത്ര എത്താത്തതുമൂലം വരുന്ന സ്‌ട്രോക്കാണ് ഇസ്‌കീമിക് സ്‌ട്രോക്ക് ഉയര്‍ന്ന കൊളസ്‌ട്രോളാണ് ഇവിടെ വില്ലനാകുന്നത്
രകതക്കുഴലുകളില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞ് രകതം ഒഴുകുന്നതിന്റെ അളവ് കുറയുന്നത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ആരോഗ്യപ്രശനമുണ്ടാക്കാം. കൈകള്‍, കാലുകള്‍, പാദങ്ങള്‍ എന്നീ ശരീരഭാഗങ്ങളിലാണ് ഇതിന്റെ പ്രശനങ്ങള്‍ അനുഭവപ്പെടുന്നത്. ഈ ഭാഗങ്ങളിലേക്കുളള രകതക്കുഴലുകളില്‍ കൊഴുപ്പടിഞ്ഞ് രകതപ്രവാഹം തടസ്സപ്പെടുന്ന അവസ്ഥയാണ് പെരിഫെറല്‍ വസകുലാര്‍ ഡിസീസസ്.