- Advertisement -Newspaper WordPress Theme
Editor's Picksഅവരൊന്നും ടി.വി കാണാന്‍ വിളിച്ചില്ലല്ലോ, സാംസ്‌കാരിക കേരളത്തിന്റെ നൊമ്പരമായി ദേവികയുടെ ആത്മഹത്യ

അവരൊന്നും ടി.വി കാണാന്‍ വിളിച്ചില്ലല്ലോ, സാംസ്‌കാരിക കേരളത്തിന്റെ നൊമ്പരമായി ദേവികയുടെ ആത്മഹത്യ

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യചെയ്തത് സാംസ്‌കാരിക കേരളത്തിന്റെ നൊമ്പരമായി മാറുകയാണ്. സ്‌കൂള്‍ തുറക്കുന്ന ദിവസം അടുത്ത് വരുന്തോറും ദേവിക അവളുടെവീട്ടിലെ കേടായ ചിവി നന്നാക്കുന്ന കാര്യം ഓര്‍മിപ്പിക്കുമായിരുന്നു. എന്നാല്‍ ലോക്ക് കാരണം അച്ഛന് ജോലിയില്ലാത്തതും അവളുടെ മനസില്‍ ഉണ്ടായിരുന്നു. ഇന്നലെ രാവിലെ വരെ ടിവി ശരിയാക്കുമെന്ന പ്രതീക്ഷയായിരുന്നു ആ കുഞ്ഞ് മനസില്‍. മാത്രമല്ല കൂട്ടുകാരെല്ലാം അവളോട് ചോദിച്ചിരുന്നു. എങ്ങനെയാണ് പഠിക്കുക എന്ന്. ടിവി ശരിയാക്കുമെന്നു തന്നെയായിരുന്നു അവളുടെമറുപടി.
സ്‌കൂള്‍ തുറക്കുമ്പോഴേക്കും ടിവി നന്നാക്കാമെന്ന് അവളോട് അമ്മ പറഞ്ഞിരുന്നെങ്കിലും നടന്നില്ല. അടുത്തുള്ള വീട്ടില്‍ പോയി ടിവികാണാം എന്നു പറഞ്ഞായിരുന്നു അവളെ അമ്മ ആശ്വസിപ്പിച്ചിരുന്നത്.

എന്നാല്‍ ഇന്നലെ ടിവികാണാന്‍ അവരൊന്നും നമ്മളെ വിളിച്ചില്ലല്ലോ എന്നായിരുന്നു ദേവികയുടെ സങ്കടമെന്നും അമ്മ ഓര്‍ക്കുന്നു.കുട്ടിയെ ഉച്ചമുതല്‍ കാണാതായിരുന്നു. വീടിനടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്ത് തീകൊളുത്തി മരിക്കുകയായിരുന്നു. അടുത്തവീട്ടില്‍ പോയിക്കാണും എന്നാണ് കരുതിയത്. പിന്നീടാണ് വൈകുന്നേരത്തോടെ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ മണ്ണെണ്ണ കുപ്പിയും കൊണ്ടുപോയാണ് തീകൊളുത്തിയത്.കുട്ടിക്ക് മറ്റ് വിഷമങ്ങള്‍ ഒന്നുമില്ലായിരുന്നുവെന്നു മാതാവ് പറഞ്ഞു. മുത്തശ്ശിയോടാണ് ടിവിയില്ലാത്തതിന്റെ സങ്കടം പറഞ്ഞിരുന്നുത്. സ്മാര്‍ട് ഫോണും വീട്ടിലില്ലായിരുന്നു.പത്താം ക്ലാസിലാണെന്നതും നന്നായി പഠിക്കണമെന്നുള്ള ആശങ്കയും കുട്ടിയെ അലട്ടിയിരുന്നു.
എല്ലാകുട്ടികളും ഓണ്‍ലൈന്‍ ക്ലാസിന്റെ സന്തോഷം പങ്കുവയ്ക്കുന്ന സമയത്താണ് ദേവികയുടെ സങ്കടകരമായ മരണം. ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിട്ടും പങ്കെടുക്കാന്‍ പറ്റാത്തതിന്റെ വിഷമം മകള്‍ പങ്കുവച്ചിരുന്നതായി രക്ഷിതാക്കള്‍ പറഞ്ഞു. പുളിയപ്പറ്റക്കുഴി കൊളത്തിങ്ങല്‍ ബാലകൃഷ്ണന്റെ മകള്‍ ദേവികയെയാണു (14) തിങ്കളാഴ്ച വൈകിട്ട് ഇരുമ്പിളിയത്തെ ഒഴിഞ്ഞ പറമ്പില്‍ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ സ്മാര്‍ട്ട് ഫോണില്ല. ടിവി തകരാറിലാണ്. വീട്ടിലെ അസൗകര്യങ്ങള്‍ തന്റെ പഠനത്തിനു തടസമാകുമെന്ന ആശങ്ക ദേവിക നേരത്തെ രക്ഷിതാക്കളുമായി പങ്കുവച്ചിരുന്നു.
ടിവി നന്നാക്കണമെന്നു നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങുന്ന മുറയ്ക്കു സൗകര്യങ്ങള്‍ ഒരുക്കാമെന്നു പറഞ്ഞു മകളെ ആശ്വസിപ്പിച്ചിരുന്നതായി പിതാവ് ബാലകൃഷ്ണന്‍ പറയുന്നു. കൂലിപ്പണിക്കാരനായ ബാലകൃഷ്ണനു ലോക്ഡൗണിനെത്തുടര്‍ന്നു തൊഴില്‍ നഷ്ടപ്പെട്ടതോടെയാണു കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായത്.
ടിവി നന്നാക്കണമെന്നു നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങുന്ന മുറയ്ക്കു സൗകര്യങ്ങള്‍ ഒരുക്കാമെന്നു പറഞ്ഞു മകളെ ആശ്വസിപ്പിച്ചിരുന്നതായി പിതാവ് ബാലകൃഷ്ണന്‍ പറയുന്നു

. കൂലിപ്പണിക്കാരനായ ബാലകൃഷ്ണനു ലോക്ഡൗണിനെത്തുടര്‍ന്നു തൊഴില്‍ നഷ്ടപ്പെട്ടതോടെയാണു കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായത്..സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ആദ്യദിവസത്തെ ഓണ്‍ലൈന്‍ ക്ലാസ് നഷ്ടമായതാണു ദേവികയെ ആത്മഹത്യയിലേക്കു നയിച്ചതെന്നു രക്ഷിതാക്കള്‍ പറയുന്നു. വീട്ടിലെ സാമ്പത്തിക പ്രതിസന്ധിയും ഭാവിയെക്കുറിച്ചുള്ള ആശങ്കകളും ആത്മഹത്യയ്ക്കു കാരണമായെന്നാണു പൊലീസിന്റെയും വിലയിരുത്തല്‍. ദേവികയുടെ വീട്ടില്‍ നിന്നു പൊലീസ് കണ്ടെത്തിയ കുറിപ്പിലും ആത്മഹത്യയിലേക്കു നയിച്ച കാരണങ്ങളെക്കുറിച്ചു സൂചനകള്‍ നല്‍കുന്നുണ്ട്.
വീട്ടിലെ ടിവി പ്രവര്‍ത്തിക്കാത്തതും സ്മാര്‍ട് ഫോണ്‍ ഇല്ലാത്തതും കുട്ടിയെ മാനസികമായി തളര്‍ത്തിയിരുന്നു. സെക്കന്റ്ഹാന്‍ഡ് ടിവിയായിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ ഒരുമാസമായി ടിവി കേടായിരുന്നു. അച്ഛന്‍ കൂലിപ്പണിക്കാരനാണ്. ലോക്ഡൗണില്‍ പണിയില്ലാതായതും ടിവി നന്നാക്കുന്നത് നീണ്ടുപോകാന്‍ കാരണമായി.
രണ്ട് ദിവസമായി ടിവി ഇല്ലെന്ന് പറഞ്ഞ് ദേവിക സങ്കടം പറഞ്ഞിരുന്നു. അയ്യങ്കാളി സ്‌കോളര്‍ഷിപ്പ് നേടിയ കുട്ടിയായിരുന്നു. കഴിഞ്ഞദിവസം പിതാവ് സ്‌കൂളില്‍ പോയപ്പോള്‍ അധ്യാപകര്‍ വീട്ടില്‍ ടിവി ഉണ്ടോയെന്നു അന്വേഷിച്ചിരുന്നു. ടിവി കേടായ വിവരം പിതാവ് അധ്യാപകരോട് പങ്കുവച്ചിരുന്നു. വിഷമിക്കണ്ട പരിഹാരം ഉണ്ടാകുമെന്ന് അധ്യാപകര്‍ പറഞ്ഞിരുന്നതായും പിതാവ് വ്യക്തമാക്കി.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme