ആവശ്യമുള്ള സാധനങ്ങള്‍
മൈദ 225 ഗ്രാം
കൊക്കോ പൗഡര്‍ – ഒരു ടീസ്പൂണ്‍
ബേക്കിംഗ് സോഡ – 1/2 ടീസ്പൂണ്‍
ഉപ്പ് – 1/4 ടീസ്പൂണ്‍
ബീറ്റ്‌റൂട്ട് പള്‍പ്പിന്
ബീറ്റ്‌റൂട്ട് അരിഞ്ഞത് – 1/2 കപ്പ്
വെള്ളം – 1/4 കപ്പ്
ബേസ് തയാറാക്കാന്‍
പഞ്ചസാര – 250 ഗ്രാം
ബട്ടര്‍ – 50 ഗ്രാം
മുട്ട – 4 എണ്ണം
വാനില എസന്‍സ് – 1 1/4 ടീസ്പൂണ്‍
റിഫൈന്‍ഡ് ഓയില്‍ – 150 മില്ലി ലിറ്റര്‍
തൈര് – 2 ടേബിള്‍ സ്പൂണ്‍
പഞ്ചസാര സിറപ്പിന്
പഞ്ചസാര – 1/4 കപ്പ്
വെള്ളം – 1/2 കപ്പ്
ഉപ്പ് – ഒരു നുള്ള്
ക്രീം ചീസ്
പാല്‍ – ഒരു ലിറ്റര്‍
ലെമണ്‍ ജ്യൂസ് – 3 ടേബിള്‍ സ്പൂണ്‍
വാനില എസന്‍സ് – 1/2 ടീസ്പൂണ്‍
പഞ്ചസാര പൊടിച്ചത് – 3 ടേബിള്‍ സ്പൂണ്‍
തയാറാക്കുന്ന വിധം
മൈദ, കൊക്കോ പൗഡര്‍, ബേക്കിംഗ് സോഡ, ഉപ്പ് ഇവ ഒരുമിച്ച് അരിച്ചെടുക്കുക.
ബീറ്റ്റൂട്ട് പള്‍പ്പ് തയാറാക്കാനായി വെളളത്തില്‍ ബീറ്റ്‌റൂട്ട് ഇട്ട് നന്നായി തിളപ്പിക്കുക. വെള്ളം ഊറ്റിയെടുക്കുക. ശേഷം ഫ്രിഡ്ജില്‍ വയ്ക്കാം.
കേക്കിന്റെ ബേസ് തയാറാക്കാനായി ബട്ടറും പഞ്ചസാര പൊടിച്ചതും കൂടി നന്നായി ബീറ്റ് ചെയ്യുക. അതിലേക്ക് മുട്ടയും വാനില എസന്‍സും ചേര്‍ക്കുക. അരിച്ചുവച്ചിരിക്കുന്ന പൊടി അല്‍പ്പാല്‍പ്പമായി ചേര്‍ത്ത് മിക്‌സ് ചെയ്യുക. റിഫൈന്‍ഡ് ഓയിലും തൈരും കൂടി ഒഴിച്ച് മിക്‌സ് ചെയ്യണം.അതിലേക്ക് എടുത്തുവച്ചിരിക്കുന്ന ബീറ്റ്‌റൂട്ട് പള്‍പ്പ് 4 5 ടേബിള്‍ സ്പൂണ്‍ ചേര്‍ക്കുക.
പ്രീ ഹീറ്റ് ചെയ്ത ഓവനിലേക്ക് കേക്കിന്റെ ബേസിനുള്ള മാവ് ബേക്ക് ചെയ്യുക.
പഞ്ചസാര, വെള്ളം, ഉപ്പ് ഇവ മൂന്നും കൂടി തിളപ്പിക്കുക. പഞ്ചസാര അലിഞ്ഞ ശേഷം ചൂടാറാന്‍ വയ്ക്കുക. ഇങ്ങനെ പഞ്ചസാര സിറപ്പ് തയാറാക്കാം.
തിളയ്ക്കുന്ന പാലിലേക്ക് ലമണ്‍ ജ്യൂസ് ഒഴിച്ച് പതുക്കെ മിക്‌സ് ചെയ്യുക. പാല്‍ പിരിഞ്ഞ് പാല്‍ക്കട്ടിയാകുമ്പോള്‍ അത് മിക്‌സിയില്‍ അരച്ചെടുക്കുക. ആവശ്യത്തിന് വെള്ളം ചേര്‍ത്ത് വേണം പാല്‍ക്കട്ടി അരയ്ക്കാന്‍. അരച്ചതിലേക്ക് വാനില എസന്‍സും പഞ്ചസാര പൊടിച്ചതും ചേര്‍ത്ത് 15 മിനിറ്റ് ഫ്രിഡ്ജില്‍ വയ്ക്കുക. ഇങ്ങനെ ക്രീം ചീസ് തയാറാക്കാം.
ഐസിംഗിന്
വിപ്പിംഗ് ക്രീം – 300 എം.എല്‍
ക്രീം – ചീസ്
ബീറ്റ് ചെയ്ത വിപ്പിംഗ് ക്രീമിലേക്ക് റെഡിയാക്കിവച്ച ക്രീം ചീസ് മിക്‌സ് ചെയ്യുക.
അലങ്കരിക്കാന്‍
വൈറ്റ് ചോക്ലേറ്റ് – 100 ഗ്രാം
കേക്കിന്റെ ബേസ് മൂന്നായി കട്ട് ചെയ്ത് പഞ്ചസാര സിറപ്പ് ഒഴിച്ച് നന്നായി നനയ്ക്കുക. ഓരോ ലയറിലും ക്രീം ചീസ് ഐസിംഗ് വച്ച് വൈറ്റ് ചോക്ലേറ്റ് ഇടുക.
ആവശ്യമുള്ള സാധനങ്ങള്‍
കുണാഫ ഡഫ് – 200 ഗ്രാം
ബട്ടര്‍ – 75 ഗ്രാം
ക്രീം തയാറാക്കാന്‍
പഞ്ചസാര – 2 ടേബിള്‍ സ്പൂണ്‍
പാല്‍പ്പൊടി – 2 ടേബിള്‍ സ്പൂണ്‍
മൈദ – 2 ടേബിള്‍ സ്പൂണ്‍
കോണ്‍ഫ്‌ളോര്‍ – ഒരു ടേബിള്‍ സ്പൂണ്‍
ചെറുചൂടുവെള്ളം – ഒരു കപ്പ്
ക്രീംചീസ് – 3 ടേബിള്‍ സ്പൂണ്‍
ഫ്രഷ് /വിപ്പിംഗ് ക്രീം – 1/4 കപ്പ്
പിസ്ത അരിഞ്ഞത് – അലങ്കരിക്കാന്‍
ഷുഗര്‍ സിറപ്പിന്
പഞ്ചസാര – 3/4 കപ്പ്
വെള്ളം – 3/4 കപ്പ്
തയാറാക്കുന്ന വിധം
പഞ്ചസാര,പാല്‍പ്പൊടി, മൈദ, കോണ്‍ഫ്‌ളോര്‍ ഇവ ചെറു ചൂടുവെള്ളത്തില്‍ മിക്‌സ് ചെയ്തുവയ്ക്കുക. അടുപ്പില്‍വച്ച് ചൂടാക്കി തിളപ്പിച്ച് കുറുക്കിയെടുക്കുക. ഇത് അടുപ്പില്‍നിന്നിറക്കി ചൂടാറാന്‍ വയ്ക്കുക. കുണാഫ ഡഫ് ചെറുതായി പൊടിച്ചെടുക്കുക. ഇത് ബട്ടറുമായി മിക്‌സ് ചെയ്യാം.
ഒരു കേക്ക് ടിന്നിലേക്ക് കുണാഫ ഡഫ് ഒരു ലയര്‍ ഇടുക. അതിനുശേഷം ചൂടാറാന്‍ വച്ച ക്രീംചീസ് ഫില്ലിഗ് ഒരു ലയര്‍ ഇതിലേക്കിടാം. ശേഷം കുണാഫ ഡഫ് ബട്ടറുമായി മിക്‌സ് ചെയ്തത് ഒരു ലയര്‍ ഇടാം. ഇത് ബേക്ക് ചെയ്യാനായി പ്രീഹീറ്റ് ചെയ്ത ഓവനിലേക്ക് പത്ത് മിനിറ്റ് വയ്ക്കാം. ക്രിസ്പി ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നതുവരെയാണ് ബേക്ക് ചെയ്യേണ്ടത്. പിസ്ത അരിഞ്ഞത് മുകളിലിട്ട് അലങ്കരിക്കാം.പഞ്ചസാരയും വെളളവും കൂടി തിളപ്പിച്ച് പഞ്ചസാര അലിയിക്കുക. ഈ ഷുഗര്‍ സിറപ്പ് ബേക്ക് ചെയ്ത കുണാഫയുടെ മുകളിലൊഴിച്ച് വിളമ്പാം.