in , ,

ഉറക്കക്കുറവ് മുടികൊഴിച്ചിലുണ്ടാക്കും

Share this story

മുടികൊഴിച്ചിലിന് കാരണം പലതാണ്. കാരണം കണ്ടെത്തിയ പ്രതിരോധമേ ഗുണം ചെയ്യൂ. മുടികൊഴിച്ചില്‍ ഹോര്‍മോണ്‍ തകരാര്‍ മൂലമല്ലെന്ന് ഉറപ്പാക്കുക. ഉറക്കക്കുറവ് മുടികൊഴിച്ചിലുണ്ടാക്കും, അതിനാല്‍ ഏഴ് മണിക്കൂറെങ്കിലും ഉറങ്ങുക. തൈറോയ്ഡ് , പോളിസിസ്റ്റിക്ക് ഓവേറിയന്‍ ഡിസീസ് രോഗികളിലും മുടികൊഴിച്ചില്‍ അമിതമാകും.
പ്രോട്ടീന്‍ അടങ്ങിയ മുട്ട, പയര്‍ വര്‍ഗങ്ങള്‍ , പഴങ്ങള്‍, പച്ചക്കറികളും എന്നിവ നിര്‍ബന്ധമായും കഴിക്കുക. നെല്ലിക്ക മുടിവളര്‍ച്ച ത്വരിതപ്പെടുത്തും. ഈന്തപ്പഴം, കശുഅണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, ബദാം എന്നിവയും മുടിവളര്‍ച്ചയ്ക്ക് ഗുണകരമാണ്. ആഴ്ചയില്‍ മൂന്ന് പ്രാവശ്യമെങ്കിലും ഹോട്ട് ഓയില്‍ മസാജ് ചെയ്യുക. നനഞ്ഞ മുടി കെട്ടിവയ്ക്കരുത്. അമിതമായ എസി ഉപയോഗവും ദോഷമുണ്ടാക്കും. മുട്ടയുടെ വെള്ള, മുരിങ്ങയില പള്‍പ്പ്, കറ്റാര്‍വാഴ ജെല്‍ , ഉലുവ അരച്ചത് ഇവയിലേതെങ്കിലുമൊന്ന് തലയോട്ടില്‍ പുരട്ടി ഒരു മണിക്കൂറിന് ശേഷം കഴുകുക. വീര്യം കുറഞ്ഞ ഷാംപൂ മാത്രമേ ഉപയോഗിക്കാവൂ.

ഭാരം കുറയ്ക്കണോ, എങ്കില്‍ ബ്രേക്ക് ഫാസ്റ്റ് ഹെവി ആയിക്കോട്ടേ

ഇറ്റലിയില്‍ നിന്നെത്തി കോവിഡ് സ്ഥിരീകരിച്ച മൂന്നു പേരുമായി അടുത്തു സഹകരിച്ചെന്നു സംശയിക്കുന്ന 14 പേര്‍ നിരീക്ഷണത്തില്‍ ഇതില്‍ 3 പൊലീസുകാരും ബന്ധുക്കളും