ഒന്നില്‍ കൂടുതല്‍ പങ്കാളികളുമായുളള ലൈംഗികബന്ധം പലതരം അസുഖങ്ങള്‍ക്കും കാരണാകാറുണ്ട്. പങ്കാളിക്ക് എന്തെങ്കിലും അസുഖ ലക്ഷണങ്ങള്‍ കാണണമെന്നില്ല. പലരും രോഗവാഹകരായിരിക്കാം. ലൈംഗികബന്ധത്തിലൂടെ വരുന്ന ഇത്തരം രോഗങ്ങള്‍ ഉടന്‍ പ്രത്യക്ഷപ്പെടണമെന്നുമില്ല. ദിവസങ്ങളോ ആഴ്ചകളോ കഴിഞ്ഞായിരിക്കും അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെടുന്നത്. ഗര്‍ഭനിരോധന ഉറകളുടെ (കോണ്ടം) ശരിയായ ഉപയോഗം ഇത്തരം രോഗങ്ങളില്‍ നിന്നും ഒരു പരിധിവരെ സുരക്ഷ നല്‍കും. എല്ലാ വിധത്തിലുളള ലൈംഗിബന്ധങ്ങളിലും അണുബാധയുടെ സാധ്യതയുണ്ട്. അതിനാല്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കണം. ഉറകളും അവയില്‍ ഉപയോഗിക്കുന്ന രാസപദാര്‍ത്ഥങ്ങളും ചിലരില്‍ അലര്‍ജിക്കു കാരണമാകാറുണ്ട്. ലൈംഗികബന്ധത്തിനുശേഷം ലിംഗം വ്യത്തിയാക്കുന്നത് ഇത്തരം പദാര്‍ത്ഥങ്ങളും സ്രവങ്ങളും നീക്കം ചെയ്യാന്‍ സഹായിക്കുന്നു. ലൈംഗികബന്ധത്തിനു ശേഷം സ്ത്രീകളില്‍ മൂത്രത്തില്‍ അണുബാധ കാണാറുണ്ട്. ഇത് പങ്കാളിയില്‍ നിന്നും പകരുന്നതല്ല. ക്യത്യമായ ചികിത്സയും മുന്‍കരുതലുകളും കൊണ്ട് ഇത്തരം അണുബാധ-തടയാന്‍ സാധിക്കും.
in HEALTH, LIFE, LIFE - Light, LifeStyle, LOVE, news, SIDHA, SOCIAL MEDIA