in , , , ,

കുട്ടികളെ പ്രകൃതി സ്‌നേഹികളാക്കി വളര്‍ത്താം

Share this story

പരിസ്ഥിതി ബോധമുള്ള ഒരു കുട്ടിയെ വളര്‍ത്തുന്നതിനുള്ള ഒരു മികച്ച മാര്‍ഗം അവരെ പൂന്തോട്ടപരിപാലനം പഠിപ്പിക്കുക എന്നതാണ്. ഒരു കുട്ടിക്ക് പ്രകൃതിയെ വിലമതിക്കാനുള്ള മികച്ച മാര്‍ഗമാണ് മണ്ണില്‍ വളരുന്നതും കളിക്കുന്നതും. വീടിനുളളില്‍ ഒതുങ്ങി കൂടാതെ മറ്റ് കുട്ടികളുമായി കൂട്ടുകൂടി പാടത്തും പറമ്പിലുമൊക്കെ കളിച്ചു നടക്കാന്‍ കുട്ടികളെ അനുവദിക്കണം.

പഠനത്തിനിടയില്‍ റീസൈക്കിള്‍ ചെയ്ത മാലിന്യങ്ങള്‍ ഉപയോഗിച്ച് വളം എങ്ങനെ നിര്‍മ്മിക്കാമെന്ന് അവരെ പഠിപ്പിക്കുക. നല്ല കാലാവസ്ഥയുള്ളപ്പോള്‍ കുട്ടികളെ പച്ചപ്പ് നിറഞ്ഞ പാര്‍ക്കുകള്‍ പോലെയുള്ള സ്ഥലങ്ങളില്‍ കളിക്കാന്‍ വിടണം. അന്തരീക്ഷ മലിനീകരണത്തിന്റെ അനന്തരഫലങ്ങള്‍ നിങ്ങളുടെ കുട്ടികളോട് വിശദീകരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

പക്ഷികളേയും മൃഗങ്ങളേയും ഷഡ്പദങ്ങളേയും എല്ലാം കാണാനും അവയുമായും പ്രക്യതിയുമായും ഒത്തിണങ്ങി പോകാനും കുട്ടികളെ പ്രാപ്തരാക്കണം. തിരക്കുപിടിച്ച ജീവിതത്തില്‍ നിന്നും വ്യത്യസ്തരാക്കി പ്രകൃതിയുമായി ഇണക്കത്തോടെ മുന്നോട്ട് പോകാന്‍ പ്രാപ്തരാക്കുന്നതില്‍ മാതാപിതാക്കള്‍ക്ക് വലിയ പങ്കാണുളളത്.

മാതാപിതാക്കള്‍ കുട്ടികളുമായി ചെലവഴിക്കുന്നതിന് സമയം കണ്ടെത്തുകയും അതുവഴി കുട്ടികളെ പ്രകൃതി സ്‌നേഹമുളളവരാക്കി മുന്നോട്ട് കൊണ്ടു വരാനും സാധിക്കും. പ്രകൃതിയുമായി സ്നേഹിച്ച് വളരുന്ന കുട്ടികള്‍ക്ക് പിന്നീട് ജീവിതത്തില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത 55 ശതമാനം കുറവാണെന്ന് ഗവേഷകര്‍ പറയുന്നു.

കുട്ടികളിലെ അമിതവാശി കുറയ്ക്കാന്‍ മുതിര്‍ന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഒന്നില്‍ കൂടുതല്‍ ആളുകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ ശ്രദ്ധിക്കുക