- Advertisement -Newspaper WordPress Theme
HEALTHഒറ്റ രകതപരിശോധനയില്‍ അറിയാം പലതരം അര്‍ബുദം

ഒറ്റ രകതപരിശോധനയില്‍ അറിയാം പലതരം അര്‍ബുദം

മള്‍ട്ടിക്യാന്‍സര്‍ ഏര്‍ലി ഡിറ്റെക്ഷന്‍ (എംസിഇഡി) പരിശോധന വികസിപ്പിച്ച് ഗവേഷകര്‍
അതിവേഗ രോഗനിര്‍ണയത്തിലൂടെ മരണനിരക്ക് ഗണ്യമായി കുറയക്കാനാകും

ഒറ്റ രകതപരിശോധനയിലുടെ വിവിധതരം അര്‍ബുദം നിര്‍ണയിക്കാന്‍ കഴിയുന്ന സംവിധാനത്തിന് രുപം നല്‍കി ഗവേഷകര്‍. ശാസ്ത്ര ജേണലായ സയന്‍സ് ഡയറക്ടില്‍ പ്രസിദ്ധീകരിച്ച ഗവേഷണറിപ്പോര്‍ട്ടിലാണ് പുതിയ രീതി അവതരിപ്പിച്ചത്. ഇന്ത്യന്‍ വംശജനായ ഡോ.മോഹന്‍ ക്യഷ്ണ തുമ്മല (മേഴ്സി ക്യാന്‍സര്‍ ക്ലിനിക്ക്.സ്പ്രിങ്ഫീല്‍ഡ്) ഡോ.മിനെറ്റ സിലി (മയോ ക്ലിനിക്.റോചെസറ്റര്‍) അടക്കം 12 ഗവേഷകരുടേതാണ് പംനം.

രകതത്തിലെ സെല്‍ഫ്രീ ഡിഎന്‍എയുടെ ക്രമം വിശകലനം ചെയ്ത മള്‍ട്ടിക്യാന്‍സര്‍ ഏര്‍ലിഡിറ്റെക്ഷ്ന്‍ (എംസിഇഡി) പരിശോധനയിലുടെ കാന്‍സര്‍ കണ്ടെത്തുന്നതും തരംതിരിക്കുന്നതുമാണ വിദ്യ ജനിതകശ്രേണീകരണം പോലുളള ശാസ്ത്രീയരീതിയാണ് എംസിഇഡി പരിശോധനയിലുളളത്. അര്‍ബുദ ലക്ഷണങ്ങളില്ലാത്തവരിലും ട്യൂമര്‍(മുഴ) രൂപപ്പെടാന്‍ സാധ്യതയുളള ശരീരഭാഗം തിരിച്ചറിയാന്‍ പരിശോധന സഹായിക്കും. 4077 പേരില്‍ നടത്തിയ പരിശോധനയില്‍ 88.7 ശതമാനത്തിലും അര്‍ബുദംസ്ഥിതി ചെയ്യുന്ന കോശം ക്യത്യമായി തിരിച്ചറിയാന്‍ സാധിച്ചു. അമ്പതോളംതരം അര്‍ബുദങ്ങള്‍ കണ്ടെത്താനായതായി പഠനത്തില്‍ പറയുന്നു. നിലവിലുളള സാധാരണ അര്‍ബുദ പരിശോധനകള്‍ക്ക് (സിംഗിള്‍ കാന്‍സര്‍ സ്‌ക്രീനിങ്) പകരമായി എംസിഇഡി പരിശോധനയുടെ സാധ്യത വളരെ വലുതാണ്. അര്‍ബുദം നേരത്തേകണ്ടെത്താനും ചികിത്സിക്കാനും ഉപകാരെപ്പടാം. നാലാംഘട്ടത്തിന് മുമ്പ് രോഗനിര്‍ണയം നടത്തുന്നത് 15 ശതമാനം അര്‍ബുദ മരണം കുറയക്കുമെന്നാണ് പംനങ്ങള്‍. ഗവേഷണത്തിന്റെ അവസാനഘട്ടവും വിജയകരമായി പൂര്‍ത്തിയാക്കി. ഇതുവരെ ക്ലിനിക്കല്‍ ട്രയല്‍ നടത്തിയിട്ടില്ലെങ്കിലും അര്‍ബുദ ചികിത്സാമേഖലയില്‍ പുതിയ രീതി വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം .

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme