in , , , ,

കേരളത്തില്‍ കോവിഡ് രോഗികള്‍ കൂടുന്നു; കോഴിക്കോട്ട് വെന്റിലേറ്റര്‍, ഐസിയു, ഓക്‌സിജന്‍ ബെഡ് ഒഴിവില്ല

Share this story

കോഴിക്കോട്: കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടിയതോടെ ജില്ലയിലെ ആശുപത്രിയിലെ കിടക്കകള്‍ നിറയുന്നു. അടിയന്തര ഘട്ടത്തില്‍ പോലും ആശുപത്രിയില്‍ പ്രവേശനം ലഭിക്കുന്നതിനു പ്രയാസമുണ്ട്. ചില ആശുപത്രികളില്‍ റഫറല്‍ ലെറ്ററുള്ളവരെ മാത്രം പ്രവേശിപ്പിക്കുമ്പോള്‍ മറ്റ് ആശുപത്രികളില്‍ അതു പോലും ലഭിക്കുന്നില്ല. അടുത്ത രോഗി ഡിസ്ചാര്‍ജ് ആകുന്നതു വരെ കാത്തിരിക്കാനാണ് നിര്‍ദേശം. വെന്റിലേറ്റര്‍, ഐസിയു, ഓക്‌സിജന്‍ ബെഡ് എന്നിവയിലെല്ലാം രോഗികള്‍ നിറഞ്ഞു കഴിഞ്ഞു.
പല ആശുപത്രികളിലും സാധാരണ വാര്‍ഡ് പോലും ലഭ്യമല്ല. ചിലയിടങ്ങളില്‍ താല്‍ക്കാലിക സൗകര്യങ്ങള്‍ ഉണ്ടാക്കിയാണു രോഗികളെ പ്രവേശിപ്പിക്കുന്നത്. ലിഫ്റ്റ് സൗകര്യം പോലും ഇല്ലാത്തതിനാല്‍ കോവിഡ് രോഗികള്‍ നടന്നു കയറേണ്ട അവസ്ഥയാണ്. കോവിഡ് ജാഗ്രത പോര്‍ട്ടലിലെ കണക്കുകളില്‍ ആശുപത്രികളില്‍ ഇപ്പോഴും ബെഡുകള്‍ ഒഴിവു കാണിക്കുന്നുണ്ട്. എന്നാല്‍ ഇതേ ആശുപത്രികളില്‍ വിളിച്ചു ചോദിച്ചാല്‍ ബെഡ് ഒഴിവില്ലെന്നാണു രോഗികള്‍ക്കും ബന്ധുക്കള്‍ക്കും മറുപടി ലഭിക്കുന്നത്.
ുചില ആശുപത്രികളില്‍ രോഗിയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ചു ഡോക്ടര്‍മാര്‍ വിലയിരുത്തിയ ശേഷം മാത്രമാണു പ്രവേശനം. കഴിഞ്ഞ ഒരാഴ്ചയായിട്ടാണ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നു തുടങ്ങിയത്. പ്രമുഖ ആശുപത്രികളില്‍ ദിവസവും നൂറു കണക്കിനു പേര്‍ ചികിത്സയ്ക്കായി ബെഡിനു വേണ്ടി ശ്രമിക്കുന്നുണ്ടെങ്കിലും പ്രവേശിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.കോവിഡ് രോഗികളുടെ എണ്ണം കൂടുമ്പോഴും മരണങ്ങള്‍ കാര്യമായി ഇല്ലാത്തതും രോഗമുക്തി കൂടുന്നതും ആശ്വാസകരമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഒരു ശതമാനത്തില്‍ താഴെയാണ് മരണ നിരക്ക് ഇപ്പോഴുള്ളത്.

നിയന്ത്രണങ്ങള്‍ നീക്കിയ സാഹചര്യത്തില്‍ ജില്ലയില്‍ ഒരു ലക്ഷം വരെ രോഗികളുണ്ടായേക്കാമെന്നു ആരോഗ്യവകുപ്പ് കലക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കി. ഇതനുസരിച്ചു ജില്ലയിലെ ആശുപത്രികളില്‍ അടിയന്തര സൗകര്യങ്ങള്‍ ഒരുക്കണമെന്നാണ് ആവശ്യം.ജില്ലയുടെ വിവിധ മേഖലകളില്‍ കൂടുതല്‍ കോവിഡ് വകഭേദങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയെക്കുറിച്ചുള്ള പഠനങ്ങളും ഉടന്‍ ആരംഭിക്കും.

ഏതാനും ആശുപത്രികളില്‍ നേരിട്ടു വിളിച്ചപ്പോള്‍ ലഭിച്ച മറുപടി ഇങ്ങനെ

ആളുകള്‍ ബെഡ് അന്വേഷിച്ചു വിളിക്കുന്നുണ്ട്. പ്രവേശിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
കോവിഡ് രോഗികളെ ഇപ്പോള്‍ എടുക്കുന്നില്ല.

റഫറല്‍ ലെറ്റര്‍ ഉണ്ടെങ്കില്‍ മാത്രമേ അഡ്മിറ്റ് ചെയ്യാന്‍ സാധിക്കൂ. ഐസിയു ഒരു ബെഡ് എപ്പോഴും വാര്‍ഡിലെ രോഗികള്‍ക്കായി മാറ്റി വയ്ക്കും

കിടക്കകള്‍ ഒഴിവില്ല. റഫറല്‍ ലെറ്റര്‍ കൊണ്ടു വന്നാല്‍ ശ്രമിക്കാം.
വാര്‍ഡ്, ഐസിയു, വെന്റിലേറ്റര്‍ ഒഴിവ് ഇല്ല.

ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍ മാത്രമാണുള്ളത്. ലിഫ്റ്റ് സൗകര്യം ഇല്ല. നടന്നു കയറാന്‍ പറ്റുമോ എന്നായിരുന്നു ചോദ്യം.

ദക്ഷിണേന്ത്യയില്‍ ആദ്യമായി ഗ്രീന്‍ പ്ലാറ്റിനം സര്‍ട്ടിഫിക്കേഷന്‍ സ്വന്തമാക്കി കിംസ്‌ഹെല്‍ത്ത് ഈസ്റ്റ്

ഓണത്തിന് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യക്കച്ചവടം