- Advertisement -Newspaper WordPress Theme
Uncategorizedഓണത്തിന് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യക്കച്ചവടം

ഓണത്തിന് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യക്കച്ചവടം

തിരുവനന്തപുരം: ഓണത്തിന് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യക്കച്ചവടം. ഉത്രാട ദിവസം ബവ്‌റിജസ് കോര്‍പറേഷന്റെ 265 ഔട്ട്ലറ്റുകളിലൂടെ വിറ്റത് 78 കോടി രൂപയുടെ മദ്യം. കഴിഞ്ഞവര്‍ഷം 52 കോടിരൂപയുടെ വില്‍പ്പനയാണ് നടന്നത്. തിരുവനന്തപുരത്തെ പവര്‍ ഹൗസ് റോഡിലെ ഔട്ട്‌ലറ്റാണ് ഉത്രാട ദിവസത്തെ വില്‍പ്പനയില്‍ മുന്നില്‍1.4 കോടി രൂപ. രണ്ടാം സ്ഥാനത്തുള്ള ഇരിങ്ങാലക്കുടയില്‍ 79 ലക്ഷം രൂപയുടെ വില്‍പ്പന നടന്നു. മൂന്നാം സ്ഥാനത്ത് കണ്ണൂരിലെ പാറക്കണ്ടി ഔട്ട്‌ലറ്റാണ്. 78 ലക്ഷം രൂപയുടെ വില്‍പ്പന.

അവിട്ടത്തിന് 50 കോടി രൂപയുടെ മദ്യവില്‍പ്പന നടന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു വില്‍പ്പന കുറവാണ്. തിരൂരിലെ ഔട്ട്‌ലറ്റാണ് വില്‍പ്പനയില്‍ മുന്നില്‍. 49ലക്ഷം. രണ്ടാം സ്ഥാനത്തുള്ള ഇരിങ്ങാലക്കുടയിലെ ഔട്ട്‌ലറ്റില്‍ 48 ലക്ഷം രൂപയുടെ വില്‍പ്പന നടന്നു. മൂന്നാംസ്ഥാനത്തുള്ള പവര്‍ഹൗസ് റോഡിലെ ഔട്ട്‌ലറ്റില്‍ നടന്നത് 46 ലക്ഷം രൂപയുടെ കച്ചവടം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme