in

വിഷാദമൊന്നും ഒരു പ്രശ്‌നമേയല്ല, ജീവിതമാണ് വലുത്: അമീന സൈനു

Share this story

ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ താന്‍ വിഷാദരോഗത്തിനടിപ്പെട്ടെന്നും ഡോക്ടറെ കണ്ട് ചികിത്സതേടിയെന്നും തുറന്നു പറഞ്ഞ് വാര്‍ത്താ അവതാരകയും ജേണലിസ്റ്റുമായ അമീന സൈനു കളരിയ്ക്കല്‍. പൊതുസമൂഹം ഇപ്പോഴും ഇത്തരം കാര്യങ്ങള്‍ കേട്ടാല്‍ ”വട്ടാണല്ലേ?” എന്നു പരിസഹിക്കും. എന്നാല്‍ മറ്റേതൊരു അസുഖത്തിനുമെന്നതു പോലെ തന്നെയാണ് മാനസികാരോഗ്യത്തിനു ഡോക്ടറെ സമീപിക്കുന്നതെന്നും അമീന പറഞ്ഞു. ‘ആരോഗ്യമിത്രം’ മാഗസിനുവേണ്ടി നല്‍കിയ അഭിമുഖത്തിലാണ് അമീന ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ഒരാളുടെ മനസിനെ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്ന ഒന്ന്, മറ്റൊരാളുടെ കണ്ണില്‍ ചിലപ്പോള്‍ നിസ്സാരമായ കാര്യമാകാം. പക്ഷേ ആ മുറിവ്, അതുണ്ടാക്കുന്ന വൈകാരികപ്രശ്നങ്ങള്‍ പഴയപോലെ ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ പ്രശ്‌നങ്ങളെ നേരിടാനോ ഉള്ള നമ്മുടെ പ്രാപ്തിയെ ഉലയ്ക്കും. ഈ ഘട്ടത്തില്‍ ഒരു മനോരോഗവിദഗ്ധന്റെ ഉപദേശം തേടാനോ കൗണ്‍സലിങ്ങിനു പോകാനോ തയ്യാറാകണം.

ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ താന്‍ വിഷാദരോഗത്തിനടിപ്പെട്ടെന്നു മനസിലാക്കിയയോടെ ചികിത്സ നടത്തണമെന്നും കൗണ്‍സലിങ്ങിനും മറ്റും പോകണമെന്നും വീട്ടുകാരോടു പറഞ്ഞെന്നും ആദ്യഘട്ടത്തില്‍ അവര്‍ക്കതു ഉള്‍ക്കൊള്ളാനായില്ലെന്നും അമീന പറഞ്ഞു. എന്നാല്‍ ഒടുവില്‍ വീട്ടുകാര്‍ ഒപ്പം നില്‍ക്കുകയും വിഷാദരോഗത്തിനു ചികിത്സതേടിയെന്നും അമീന വെളിപ്പെടുത്തി.

ഇത്തരം പ്രശ്‌നങ്ങള്‍ തുറന്നു പറയുന്നത് സമൂഹത്തില്‍ ഇതേ ഘട്ടത്തിലൂടെ കടന്നുപോകുന്നവര്‍ക്ക് ഉപകാരപ്പെടുമെന്നു കരുതിയാണെന്നും വിഷാദമൊന്നും ഒരു പ്രശ്‌നമേയല്ല, ജീവിതമാണ് വലുതെന്നും അമീന അഭിമുഖത്തില്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ സീനിയര്‍ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ് അമീന സൈനു.

അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്തു വായിക്കാം.

https://online.pubhtml5.com/bjfe/pkdo/#p=7

കേരളത്തില്‍ കോവിഡ് കൂടുന്നു, ഇന്ന് 31,445 പേര്‍ക്ക് കോവിഡ്, 215 മരണം

കോവിഡ് മരണങ്ങളില്‍ 94 ശതമാനവും വാക്‌സിന്‍ എടുക്കാത്തവരോ ഒരു ഡോസ് വാക്‌സിന്‍ എടുത്ത ഗുരുതര രോഗമുള്ളവരോ ആണെന്ന് മന്ത്രി വീണാജോര്‍ജ്ജ്