- Advertisement -Newspaper WordPress Theme
covid-19അടിവസ്ത്രങ്ങള്‍ മാറാതെ കൂടുതല്‍ ദിവസങ്ങള്‍ ഉപയോഗിക്കുന്നത് സ്ഥിതി ഗുരുതരമാക്കും

അടിവസ്ത്രങ്ങള്‍ മാറാതെ കൂടുതല്‍ ദിവസങ്ങള്‍ ഉപയോഗിക്കുന്നത് സ്ഥിതി ഗുരുതരമാക്കും

മൂത്രത്തില്‍ പഴുപ്പ് അഥവാ യൂറിനറി ഇന്‍ഫെക്ഷന്‍ എന്ന് കേള്‍ക്കുമ്പോഴാണ് പലരും ആവശ്യത്തിനു വെള്ളം കുടിക്കുന്നുണ്ടോ എന്ന കാര്യം ഓര്‍ക്കുന്നത്. വേനല്‍ കാലത്താണ് മൂത്രത്തില്‍ പഴുപ്പ് ഏറ്റവും കൂടുതല്‍ കണ്ടു വരുന്നത് എന്നാല്‍ മറ്റു കാലാവസ്ഥ കളിലും ഇത് സാധാരണമാണ്. പുരുഷന്‍മാരെക്കാള്‍ സ്ത്രീകളെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്.

മൂത്രപ്പഴുപ്പ് ഒരിക്കലും നിസ്സാരമായി കാണേണ്ട ഒന്നല്ല. ഇത് പലപ്പോഴും പല ഗുരുതര രോഗങ്ങളുടേയും ലക്ഷണങ്ങളില്‍ ഒന്നാണ്.

മൂത്രനാളിയില്‍ കാണുന്ന തടസ്സങ്ങളാണ് പലപ്പോഴും മൂത്രത്തില്‍ പഴുപ്പിന് കാരണമാകുന്നത്. ഒരിക്കലും ഇത്തരം രോഗങ്ങള്‍ക്ക് സ്വയം ചികിത്സ ചെയ്യുകയും ചെയ്യരുത്.

മൂത്രനാളത്തിലൂടെ അണുക്കള്‍ ഉള്ളില്‍ കടക്കുമ്പോഴാണ് മൂത്രത്തില്‍ പഴുപ്പ് ഉണ്ടാകുന്നത്. ഇ കോയില്‍ ആണ് സാധാരണ മൂത്രത്തില്‍ പഴുപ്പ് ഉണ്ടാക്കുന്ന പ്രധാന ബാക്ടീരിയ. ഇത്തരത്തിലുള്ള ഇന്‍ഫെക്ഷനെ ചെറുക്കുന്നതിനുള്ള പ്രധാന പരിഹാരം. രോഗകാരണമാകുന്ന ബാക്ടീരിയകളെ മൂത്രത്തിലൂടെ പുറന്തള്ളുക എന്നതാണ്. ഇതിനായാണ് ധാരാളം വെള്ളം കുടിക്കാന്‍ പറയുന്നത്.

മൂത്രം ഒഴിക്കുമ്പോള്‍ ഉണ്ടാക്കുന്ന വേദന, കടച്ചില്‍, വയറുവേദന എന്നിവയാണ് പ്രധാനലക്ഷണങ്ങള്‍. മൂത്രത്തിലെ അണുബാധ ചികിത്സിക്കാതെ മുന്നോട്ട് കൊണ്ട് പോകുന്നത് കിഡ്‌നി തകരാറിന് കാരണമായേക്കാം.

വെള്ളം കുടിക്കുന്നത് കുറയുന്നത് മൂത്രത്തില്‍ അണുബാധ ഉണ്ടാക്കാം

ദീര്‍ഘനേരം മൂത്രം തടഞ്ഞു വയ്ക്കരുത്

വൃത്തിയില്ലാത്ത അടിവസ്ത്രങ്ങള്‍ ധരിക്കരുത്

ഇറുകിയ അടിവസ്ത്രങ്ങള്‍

സാനിട്ടറി പാഡുകള്‍ അടിക്കടി മാറ്റാതെ ഇരിക്കരുത്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme