in

കൊത്തമല്ലി തിളപ്പിച്ച വെള്ളം പ്രമേഹ മരുന്നാണ്

Share this story

ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന ജീവിത ശൈലീ രോഗങ്ങള്‍ പലതുണ്ട്. ഇത്തരം രോഗങ്ങളില്‍ ഒന്നാണ് പ്രമേഹവും കൊളസ്‌ട്രോളുമെല്ലാം. ഇതിനെല്ലാം പരിഹാരമായി പല വഴികളുമുണ്ട്. ചിലതു നമുക്കു തന്നെ ഏറെ നിസാരമായി ചെയ്യാവുന്ന ഒന്നാണ്. പ്രമേഹം പോലുള്ള രോഗങ്ങള്‍ ഒരിക്കല്‍ വന്നാല്‍ പിന്നെ സ്ഥിരമൊരു പരിഹാരം സാധ്യമല്ല. നിയന്ത്രിച്ചു നിര്‍ത്തുകയെന്നതു തന്നെയാണു സാധ്യമായത്. ഇതിനായി പ്രയോഗിയ്ക്കാവുന്ന നല്ലൊരു വഴിയാണ് കൊത്തമല്ലി അഥവാ മല്ലി തിളപ്പിച്ച വെള്ളം. ഇതേക്കുറിച്ചറിയൂ

​പച്ചമല്ലിയോ കൊത്തമല്ലിയോ ചതച്ച്

പച്ചമല്ലിയോ കൊത്തമല്ലിയോ ചതച്ച് രാത്രി വെള്ളത്തില്‍ ഇട്ടു വയ്ക്കുക. ഈ വെളളം രാവിലെ തിളപ്പിച്ച് ഇളം ചൂടോടെ കുടിയ്ക്കാം. ഇത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്ന ഒന്നാണ്.


​ദഹനേന്ദ്രിയ ആരോഗ്യത്തിനും

ദഹനേന്ദ്രിയ ആരോഗ്യത്തിനും വയര്‍ ആരോഗ്യത്തിനും ഏറെ ഉത്തമമാണ് ഇത്. മല്ലി വെള്ളം ദഹനരസങ്ങള്‍ ഉല്‍പാദിപ്പിച്ചാണ് ഈ ഗുണം നല്‍കുന്നത്. ഇതിലെ ഫൈബര്‍ കുടല്‍, ലിവര്‍ പ്രവര്‍ത്തനങ്ങള്‍ക്കു സഹായിക്കും. ഇവയിലെ ടോക്‌സിനുകള്‍ നീക്കും. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കും ഇതു നല്ലൊരു മരുന്നാണ്. അയേണ്‍ സമ്പുഷ്ടമാണ്. മല്ലിച്ചായ കുടിയ്ക്കുന്നത് വിളര്‍ച്ചയ്ക്കുള്ള ഉത്തമ പ്രതിവിധിയാണ്.

​തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക്

തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഒന്നാണ് മല്ലിയിട്ട വെളളം. ഇതു കൊഴുപ്പും ടോക്‌സിനും നീക്കുന്നു. ഇതില്‍ വേണമെങ്കില്‍ അല്‍പം തേനും നാരങ്ങാനീരും കൂടി ചേര്‍ത്തു കുടിയ്ക്കുന്നത് ഏറെ ഗുണം നല്‍കും.

വായ്പ്പുണ്ണു പോലുളള പ്രശ്‌നങ്ങള്‍ക്കു

വായ്പ്പുണ്ണു പോലുളള പ്രശ്‌നങ്ങള്‍ക്കു നല്ലൊരു പരിഹാരമാണിത്.മൗത്ത് അള്‍സര്‍ തടയാനും ഇതിന്റെ മരുന്നു ഗുണത്തിനു കഴിയും. ഇതെല്ലാം ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. മല്ലിവെള്ളത്തിന്റെ ആരോഗ്യ ഗുണമാണിത്.

​മാസമുറ സംബന്ധമായ പല അസ്വസ്ഥതകള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ്

മാസമുറ സംബന്ധമായ പല അസ്വസ്ഥതകള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ് മല്ലി വെള്ളം. ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചാണ് ഇതു സാധിയ്ക്കുന്നത്. അര ലിറ്റര്‍ വെള്ളത്തില്‍ 6 ഗ്രാം മുഴുവന്‍ മല്ലി ചേര്‍ത്തു തിളപ്പിയ്ക്കുക. ഇത് പകുതിയാകുമ്പോള്‍ ഇതില്‍ പഞ്ചസാര ചേര്‍ത്തിളക്കി ഇളംചൂടോടെ കുടിയ്ക്കാം. ദിവസം 3 നേരമെങ്കിലും ഇതു കുടിയ്ക്കാം.

​പ്രമേഹത്തിനുളള നല്ലൊരു പരിഹാരമാണ്

പ്രമേഹത്തിനുളള നല്ലൊരു പരിഹാരമാണ് കൊത്തമല്ലി തിളപ്പിച്ച വെള്ളം.10-15 ഗ്രം മല്ലിയെടുത്തു ചതച്ച് ഇതില്‍ രണ്ടു ലിറ്റര്‍ വെള്ളം ചേര്‍ത്തു രാത്രി മുഴുവന്‍ വയ്ക്കുക. ഇത് രാവില വെറുംവയറ്റിലും ദിവസം മുഴുവനും ഇത് കുടിയ്ക്കുക. ഇതല്ലെങ്കില്‍ ഇതു തിളപ്പിച്ചു കുടിയ്ക്കാം.

ഇത് അടുപ്പിച്ചു ചെയ്യുന്നത് ഏറെ നല്ലതാണ്.

കൊളസ്‌ട്രോള്‍, പ്രമേഹ നിയന്ത്രണത്തിലൂടെ ഇത് ഹൃദയാരോഗ്യത്തിനും ഗുണകരമാകുന്നു. നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനും ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനുമുള്ള നല്ലൊരു വഴിയാണ് മല്ലി വെള്ളം.

നൈറ്റ് ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നവർ ആരോഗ്യത്തെ അവഗണിക്കരുതേ…

സോസും ബ്രെഡ്ഡും വെളുത്തുള്ളിയുമൊന്നും ഫ്രിഡ്ജില്‍ വയ്ക്കണ്ട