in ,

കോവാക്‌സിന്‍ ആരൊക്കെ ഒഴിവാക്കണം ?

Share this story

ഗര്‍ഭിണികളും മുലയൂട്ടുന്ന സ്ത്രീകളും ഈ വാക്‌സിന്‍ ഉപയോഗിക്കാന്‍ പാടില്ല

തങ്ങള്‍ വികസിപ്പിച്ചെടുത്ത കോവാക്‌സിന്‍ ആര്‍ക്കൊക്കെ ഉപയോഗിക്കാം ആരൊക്കെ ഉപയോഗിക്കരുത് എന്നതിന് മാര്‍ഗ്ഗരേഖയുമായി ഭാരത് ബയോടെക്. കമ്പനി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഫാക്ട് ഷീറ്റില്‍ അല്ലര്‍ജി, പണി, പോലെയുള്ള വിഷമങ്ങള്‍ അനുഭവിക്കുന്നവര്‍ ഡോക്ടര്‍മാരുടെ നിര്‍ദേശം കേട്ടതിനു ശേഷം മാത്രമേ വാക്‌സിന്‍ എടുക്കാവൂ എന്ന് കമ്പനി പറയുന്നു.

പ്രതിരോധ ശേഷിയെ ബാധിക്കുന്ന മരുന്ന് കഴിക്കുന്നവരും വാക്‌സിന്‍ ഒഴിവാക്കണം. ഗര്‍ഭിണികളും മുലയൂട്ടുന്ന സ്ത്രീകളും ഈ വാക്‌സിന്‍ ഉപയോഗിക്കാന്‍ പാടില്ല. മറ്റൊരു കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരും കോവാക്‌സിന്‍ എടുക്കേണ്ടതില്ല.

രാജ്യവാപകമായി വാക്‌സിന്‍ വിതരണം തുടങ്ങിയതിനു ശേഷം വാക്‌സിന്‍ സ്വീകരിച്ചവരില്‍ ചിലര്‍ക്ക് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കമ്പനിയുടെ നിര്‍ദേശം. കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ചിലര്‍ മരണപ്പെട്ടുവെങ്കിലും ഇവരുടെ മരണകാരണം വാക്‌സിനാണെന്നു സ്ഥിരീകരിച്ചിട്ടില്ല.

തിങ്കളാഴ്ച വൈകീട്ട് വരെ 3,81,305 പേര്‍ക്കാണ് രാജ്യത്ത് വാക്‌സിന്‍ വിതരണം ചെയ്തതെന്നു കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.

രാജ്യത്ത് 45ന് മുകളിലുള്ള 40% പേര്‍ക്കും ശ്വാസകോശ സംബന്ധമായ അസുഖമെന്ന് പഠനം

കൊളസ്ട്രോള്‍ കൂടുതലാകുബോള്‍ ശരീരം തരുന്ന ഈ ലക്ഷണങ്ങള്‍ കാണാതെ പോകരുത്