in , ,

‘കോ-വിന്‍’ ആപ്ലിക്കേഷനെത്തി; കോവിഡ് വാക്‌സിന് ആര്‍ക്കും രജിസ്റ്റര്‍ ചെയ്യാം

Share this story

വരുന്ന പുതുവത്സരത്തിന് ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ വിതരണം തുടങ്ങുമെന്നാണ് സൂചനകള്‍. അതിനുമുന്നോടിയായി പൊതുജനങ്ങള്‍ക്ക് വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്യാനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം.

കോ-വിന്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. വാക്സിനേഷനായി സ്വയം രജിസ്റ്റര്‍ ചെയ്യാന്‍ ഏതു പൗരനും കഴിയുമെന്നും വാക്‌സിനേഷന്‍ പ്രക്രിയ നിരീക്ഷിക്കുന്നതില്‍ കോ-വിന്‍ പ്രധാന പങ്ക് വഹിക്കുമെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു.

നിലവില്‍ ഫൈസര്‍, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നിവയുള്‍പ്പെടെ മൂന്നു വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ അടിയന്തിര ഉപയോഗ അംഗീകാരത്തിനായി അപേക്ഷിച്ചിരിക്കയാണ്. ഇതിനുമുന്നോടിയായി പുതിയ ആപ് കൂടി വന്നതോടെ ഉടന്‍തന്നെ വാക്‌സിന്‍ വിതരണം ഇന്ത്യയില്‍ തുടങ്ങുമെന്ന സൂചനയാണ് പുറത്തുവരുന്നത്.

ഇരുപത് കൊല്ലത്തിനിടെ മനുഷ്യരെ കൊല്ലിച്ചതില്‍ ഒന്നാമത് ഹൃദ്രോഗം

മലബന്ധം ഒഴിവാക്കാന്‍ ഭക്ഷണക്രമം ശ്രദ്ധിച്ചാലും