എല്ലാ മാസവും നടക്കുന്ന അണ്ഡോദ്പാദനം വഴി ഒരു സ്ത്രീ ഗര്‍ഭിണിയാകാന്‍ സാധ്യതയുളളതിനാല്‍ ഗര്‍ഭപാത്രം ഒരു കുഞ്ഞിനു വളരാന്‍ വേണ്ട എല്ലാ സാഹചര്യങ്ങളും ഗര്‍ഭപാത്രത്തില്‍ ഉണ്ടാകുന്നു. പുതിയ രക്തക്കുഴലുകള്‍ ഉണ്ടാകുകയും സിക്താണ്ഡത്തിനു വളരാന്‍ വേണ്ട ആഹാരം നല്‍കാന്‍ വേണ്ടിയും അതിനു ശ്വസിക്കാന്‍ വേണ്ടിയുമുളള രക്തക്കുഴലുകള്‍ ബെഡ്‌പോലെ ഗര്‍ഭപാത്രത്തില്‍ നിറഞ്ഞു തുടങ്ങുന്നു.
സ്ത്രീ ഗര്‍ഭിണിയാകാന്‍ സിക്താണ്ഡം അവിടിരുന്നു വളര്‍ന്നു കുഞ്ഞാകുന്നു. അല്ലാത്തപക്ഷം ബീജസങ്കലനം നടക്കാതെ ഈ രക്തക്കുഴലുകളെല്ലാം ഓരോ 28-30 ദിവസങ്ങളില്‍ പൊട്ടി പുറന്തളളുന്നു. അത് ഗര്‍ഭനാളിവഴി പുറത്തുപോകുന്നതാണ് ആര്‍ത്തവം. ഇതിനാലാണ് ഗര്‍ഭകാലത്ത് ആവര്‍ത്തവമില്ലാത്തത്.
ആര്‍ത്തവത്തിനുളള കാരണം
പെണ്‍കുട്ടി ഋതുമതിയായി \ വയസ്സറിയിച്ചു എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അവള്‍ക്ക് അണ്ഡം ഉദ്പാദിപ്പിക്കാനും ആര്‍ത്തവം അവള്‍ക്ക് ഉണ്ടായിത്തുടങ്ങി എന്നുമാണ്.
പലരും കരുതിയിരിക്കുന്നത് ശരീരത്തിലെ മാലിന്യങ്ങളെല്ലാം സംഭരിച്ച് രക്ത്ത്തില്‍ക്കൂടി പുറന്തളളുന്നതാണ് ആര്‍ത്തവമെന്നാണ്.
ഒന്നോ രണ്ടോ മാസം ആര്‍ത്തവം ഉണ്ടാകാതെ വന്നാല്‍, സ്ത്രീകള്‍ ഡോക്ടറോടു വന്നു ചോദിക്കും, ശരീരത്തിലെ അഴുക്കെല്ലാം പുറത്തുപോകാതെ കെട്ടിക്കിടന്ന് വല്ലാത്ത ക്ഷീണമാണ് ഡോക്ടര്‍.
ആര്‍ത്തവമെന്നാല്‍ മാലിന്യം പുറന്തളളുകയല്ല, മറിച്ച് ഓരോ മാസവും അണ്ഡാശയത്തില്‍ നിന്നും ഓരോ അണ്ഡം ഉല്‍പാദിപ്പിച്ച് പുറത്തുവരുന്നു (ovulation). ആ അണ്ഡം അണ്ഡവാഹിനിക്കുഴല്‍ (fallopian tube) വഴിപ്രേേവശിക്കുകയും മധ്യത്തില്‍വച്ച് അണ്ഡബീജസങ്കലനം നടക്കുകയും ചെയ്യും. ബീജ സങ്കലനത്തിനുശേഷം സികതാണ്ഡം(zygote) ഉണ്ടാകുന്നു. അത് ഗര്‍ഭപാത്രത്തിലെത്തി ദിവസങ്ങളില്‍ അണ്ഡാശയത്തിലും ഗര്‍ഭപാത്രത്തിലും മാറ്റങ്ങള്‍ കാണാന്‍ സാധിക്കും.