- Advertisement -Newspaper WordPress Theme
HAIR & STYLEചര്‍മ്മത്തിലെ പുതിയ പാട്, മറുക്, വ്രണം; നിസാരമായി കാണരുത്.

ചര്‍മ്മത്തിലെ പുതിയ പാട്, മറുക്, വ്രണം; നിസാരമായി കാണരുത്.

ചര്‍മ്മത്തിന് പുറത്തായി പെട്ടെന്ന് ഉണ്ടാകുന്ന മാറ്റങ്ങളാണ് സ്‌കിന്‍ ക്യാന്‍സറിന്റെ ആദ്യ ലക്ഷണങ്ങള്‍.ചര്‍മ്മത്തിലെ ചെറിയ നിറമാറ്റം,രൂപമാറ്റം, നീണ്ട ശമന മുറിവുകള്‍, ചര്‍മ്മത്തില്‍ വ്രണം, രക്തസ്രാവം, ത്വക്കില്‍ രൂപമാറ്റം, സമചതുര ചര്‍മ്മമേഖലകള്‍ പരിശോധിക്കുമ്പോള്‍ അവയുടെ ആകൃതി, വലിവ്, ഘടന എന്നിവയില്‍ വ്യത്യാസം , നഖങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, മുഖക്കുരു വന്നിട്ട് പോകാതിരിക്കുക, ഒരിക്കല്‍ വന്ന സ്ഥലത്തുതന്നെ വീണ്ടും വീണ്ടും മുഖക്കുരു വരുക, പെട്ടെന്ന് കാല്‍പാദത്തിലോ കൈവെള്ളയിലോ ഉണ്ടാകുന്ന മുറിവുകള്‍, ഒരിക്കലും ശ്രദ്ധിക്കാത്ത ഇടങ്ങളില്‍ എന്തെങ്കിലും കറുത്ത പാടുകള്‍ പ്രത്യക്ഷപെടുക തുടങ്ങിയവ കണ്ടാണ് പ്രത്യേകം ശ്രദ്ധിക്കണം. ഇവയൊക്കെ ഒരുപക്ഷേ സ്‌കിന്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങളാകാം.

ഒരു പുതിയ പാടോ ഒരു മറുകോ ഒക്കെ നിസാരമായി കാണേണ്ടതല്ലെന്ന് സാരം. ചിലര്‍ക്ക് തൊലിപ്പുറത്ത് ചൊറിച്ചില്‍, പുകച്ചില്‍, രക്തം പൊടിയല്‍ എന്നിവയൊക്കെയാകാം ലക്ഷണം. തലയോട്ടിയിലെ ത്വക്കില്‍, കണ്ണിന്റെ പാളികളില്‍ , കൈവിരലുകളില്‍, കാല്‍വിരലുകള്‍ക്കിടയില്‍ അങ്ങനെ എവിടെ വേണമെങ്കിലും സ്‌കിന്‍ ക്യാന്‍സര്‍ ഉണ്ടാകാം.വിവിധ തരത്തിലുള്ള ക്യാന്‍സറിന് വിവിധ ലക്ഷണങ്ങള്‍ ഉണ്ടാകും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme