ശ്വാസകോശ അര്‍ബുദം വളരെ നേരത്തേ കണ്ടുപിടിക്കാന്‍ കഴിയുന്ന നൂതന യന്ത്രസംവിധാനം മെഡിക്കല്‍ കോളേജില്‍ സ്ഥാപിക്കുന്നു. ലീനിയര്‍ എന്‍ഡോബ്രോങ്കിയല്‍ അള്‍ട്രാസൗണ്ട്, റേഡിയല്‍ എന്‍ഡോബ്രോങ്കിയല്‍ അള്‍ട്രാസൗണ്ട് സംവിധാനമാണ് പള്‍മണോളജി വിഭാഗത്തില്‍ സ്ഥാപിക്കുന്നത്
ഇതിനായി 1,09,92,658 രൂപ അനുവദിച്ചതായി മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാത്രമാണ് ഈ യന്ത്രമുള്ളത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സംവിധാനം വരുന്നതോടെ ആര്‍.സി.സി.യിലെ രോഗികള്‍ക്കും ഇത് സഹായകരമാകും. പള്‍മണോളജി വിഭാഗത്തില്‍ ഡി.എം. കോഴ്സും ആരംഭിക്കും.
മെഷീനുകളിലെ അള്‍ട്രാസൗണ്ട് സംവിധാനത്തിലൂടെ മറ്റ് പരിശോധനകളിലൂടെ കണ്ടെത്താന്‍ കഴിയാത്ത അതിസൂക്ഷ്മമായ കാന്‍സറും കണ്ടെത്താനാകും.
സ്വകാര്യ സ്ഥാപനങ്ങളില്‍ 50,000ത്തോളം രൂപ ചെലവുവരുന്ന ഈ സംവിധാനം മെഡിക്കല്‍ കോളേജില്‍ യാഥാര്‍ഥ്യമാകുന്നത് സാധാരണക്കാര്‍ക്ക് ഏറെ സഹായകരമാകും.