- Advertisement -Newspaper WordPress Theme
AYURVEDAചര്‍മ്മം കണ്ടാല്‍ പ്രായം പറയാതിരിക്കാന്‍ ഉള്ളി ഇങ്ങനെ ഉപയോഗിക്കാം

ചര്‍മ്മം കണ്ടാല്‍ പ്രായം പറയാതിരിക്കാന്‍ ഉള്ളി ഇങ്ങനെ ഉപയോഗിക്കാം

പ്രായമാകുന്നതനുസരിച്ച് ചര്‍മ്മത്തില്‍ പല വ്യത്യാസങ്ങളും വരാം. ചിലരില്‍ ചുളിവുകളും വരകളും വീഴാം. അതൊക്കെ സ്വാഭാവികമാണ്. എന്നാല്‍ ചര്‍മ്മ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഈ പ്രശ്‌നങ്ങളെ തടയാം. അത്തരത്തില്‍ ചര്‍മ്മ സംരക്ഷണത്തിന് സഹായിക്കുന്ന ഒന്നാണ് ഉള്ളി. ചര്‍മ്മം ആരോഗ്യത്തോടെയും തിളക്കത്തോടെയിരിക്കാനും ഉള്ളി സഹായിക്കും. ഇതിനായി ഉള്ളിനീരില്‍ നാരങ്ങാ നീരോ തൈരോ കലര്‍ത്തിയ ശേഷം ആ മിശ്രിതം ചര്‍മ്മത്തില്‍ പുരട്ടാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. ചര്‍മ്മം തിളങ്ങാന്‍ ഇത് സഹായിക്കും.

ള്ളിനീരില്‍ സള്‍ഫര്‍ നിറഞ്ഞ സൈറ്റോകെമിക്കല്‍സ് അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിനു ചെറുപ്പം തോന്നാന്‍ സഹായിക്കും. ഇതിനായി ദിവസവും ഉള്ളിനീര് ശരീരത്തില്‍ പുരട്ടുന്നത് ശീലമാക്കാം. ചര്‍മ്മത്തിലെ ചുളിവുകളും പാടുകളും അകറ്റാന്‍ ഇത് സഹായിക്കും. കൂടാതെ, കൊളാജിന്‍ ഉല്‍പാദനം വര്‍ധിപ്പിക്കുന്ന ഘടകങ്ങള്‍ ഉള്ളിയിലുണ്ട്. ഇത് മുഖത്തെ ചര്‍മ്മ കോശങ്ങളെ കൂടുതല്‍ ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കുന്നു.

മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ ഫലപ്രദമായി നേരിടാനും ഉള്ളി നീര് ഉപയോഗിക്കാം. ഇതിനായി ഉള്ളി നീര് ഉപയോഗിച്ച് മുഖം മസാജ് ചെയ്യാം. അല്ലെങ്കില്‍, ഒരു ടേബിള്‍ സ്പൂണ്‍ ഉള്ളി നീരിലേയ്ക്ക് ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ അല്ലെങ്കില്‍ ബദാം ഓയില്‍ ചേര്‍ക്കുക. ഇത് നന്നായി മിശ്രിതമാക്കി ചര്‍മ്മത്തില്‍ പുരട്ടാം. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകികളയാം.

അതുപോലെ തന്നെ, തലമുടിയുടെ ആരോഗ്യത്തിനും ഉള്ളി നീര് നല്ലതാണ്. ഉള്ളി നീര് തലയില്‍ പുരട്ടുന്നത് മുടി കൊഴിച്ചിലും താരനും അകറ്റാനും മുടി തഴച്ച് വളരാനും സഹായിക്കും. ഇതിനായി ഉള്ളി ചെറിയ കഷണങ്ങളായി മുറിച്ച് മിക്‌സിയിലിട്ട് നന്നായി അരച്ചെടുക്കാം. ശേഷം ഇങ്ങനെ കിട്ടുന്ന നീര് തലമുടിയിലും തലയോട്ടിയിലും പുരട്ടാം. പതിവായി ചെയ്യുന്നത് ഫലം നല്‍കും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme