- Advertisement -Newspaper WordPress Theme
Editor's Picksദേശീയ കാന്‍സര്‍ ദിനത്തില്‍ പാട്ടു കേള്‍ക്കാം

ദേശീയ കാന്‍സര്‍ ദിനത്തില്‍ പാട്ടു കേള്‍ക്കാം

വ്യത്യസ്തമായ പ്രമേയങ്ങള്‍ കൈകാര്യംചെയ്ത് കഴിവുതെളിയിച്ച സംവിധായകനാണ് ജയരാജ്. അദ്ദേഹത്തിന്റെ പുതിയ ചിത്രം ‘ബാക്ക് പാക്കേഴ്‌സ്’ കാന്‍സര്‍ ബാധിതരായ രണ്ടുചെറുപ്പക്കാരുടെ പ്രണയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള കഥയാണ് പറയുന്നത്.

കാളിദാസ് ജയറാമും പുതുമുഖം കാര്‍ത്തികാ നായരുമാണ് ജോഡികളായി എത്തുന്നത്. ഇമ്പമുള്ള ഈണങ്ങളൊരുക്കിയത് പുതുമുഖ സംഗീത സംവിധായകന്‍ സച്ചിന്‍ ശങ്കര്‍ മന്നത്താണ്. ഏഴുപാട്ടുകളാണ് ചിത്രത്തിലുള്ളത്. സംഗീതത്തിന് ഏറെ പ്രാധാന്യം നല്‍കിയാണ് ജയരാജ് ഇത്തവണയും ചിത്രമൊരുക്കിയത്. ‘കാറ്റിന്‍ സാദകമോ’ എന്നുതുടങ്ങുന്ന ഗാനം ദേശീയ കാന്‍സര്‍ ദിനമായ ഇന്ന് യുട്യൂബിലെത്തിയിട്ടുണ്ട്. സംവിധായകന്‍ ജയരാജ് തന്നെയാണ് വരികള്‍ എഴുതിയത്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme