- Advertisement -Newspaper WordPress Theme
FEATURESനാസയുടെ തലപ്പത്ത് ഇന്ത്യയുടെ ഭവ്യ

നാസയുടെ തലപ്പത്ത് ഇന്ത്യയുടെ ഭവ്യ

ഇന്ത്യന്‍ വംശജ ഭവ്യ ലാല്‍ ഇനി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയുടെ ആക്ടിങ്ങ് ചീഫ് ഓഫ് സ്റ്റാഫ്. ബഹിരാകാശ സാങ്കേതിക വിദ്യയില്‍ വലിയ പ്രവര്‍ത്തന പരിചയമുള്ള ഭവ്യ 2005 മുതല്‍ 2020 വരെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡിഫെന്‍സ് അനാലിസിസ് സയന്‍സ് ആന്റ് ടെക്‌നോളജി പോളിസി ഇന്‍സിറ്റിയൂട്ടിലെ (എസ്.ടി .പി. ഐ) റിസര്‍ച്ച് സ്റ്റാഫായിരുന്നു.
വൈറ്റ് ഹൗസ് ഓഫീസ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി പോളിസി, നാഷണല്‍ സ്‌പേസ് കൗണ്‍സില്‍ എന്നിവയുടെ നയരൂപീകരണത്തിന്റെ ഭാഗവുമായി നാസയിലും പ്രതിരോധവിഭാഗം, രഹസ്യാന്വഷണ വിഭാഗത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭരണമാറ്റ അവലോകനത്തിന് രൂപീകരിച്ച നാസ സംഘത്തിലുമുണ്ടായിരുന്നു ഭവ്യ.
ശാസ്ത്രത്തില്‍ ബിരുദവും മാസച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (എം ഐ ടി) നിന്ന് ന്യൂക്ലിയര്‍ എന്‍ജിനീയറിങ്ങിലും ടെക്‌നോളജി ആന്‍ഡ് പോളിസിയിലും ബിരുദാനന്ദര ബിരുധവും നേടിയിട്ടുണ്ട്. ജോര്‍ജ് വാഷിങ്ടന്‍ സര്‍വകലാശാലയില്‍ നിന്ന് പബ്ലിക് പോളിസി ആന്‍ഡ് പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ഡോക്ടറേറ്റും സ്വന്തമാക്കി.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme