in , ,

കോവിഡ് രണ്ടാം തരംഗത്തില്‍ പകച്ച് കര്‍ണാടകയും ഡല്‍ഹിയും

Share this story

കോവിഡ് രണ്ടാം തരംഗം ആശങ്കയിലാക്കിയ കര്‍ണാടകയില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ തലസ്ഥാനമായ ബെംഗളൂരുവില്‍. ഞായറാഴ്ച 2,000 പുതിയ കേസുകളാണ് ബെംഗളൂരുവില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. നഗരത്തിലെ ആശുപത്രികളില്‍ ചികിത്സ തേടുന്ന കോവിഡ് രോഗികളുടെ എണ്ണം പെരുകുകയാണ്.

കഴിഞ്ഞയാഴ്ചയാണ് ദക്ഷിണ ബെംഗളൂരുവിലെ ജയനഗര്‍ ജനറല്‍ ആശുപത്രിയില്‍ കോവിഡ് രോഗികള്‍ക്കായി ഓക്സിജന്‍ സൗകര്യത്തോടെ 50 കിടക്കകള്‍ സജ്ജമാക്കിയത്. ഇപ്പോള്‍ കിടക്കകളുടെ എണ്ണം 100 ആക്കി. ഇതില്‍ തൊണ്ണൂറെണ്ണത്തിലും രോഗികള്‍ എത്തിക്കഴിഞ്ഞു.

കര്‍ണാടകയില്‍ പ്രതിദിനം രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് അധികൃതരെ ആശങ്കയിലാക്കിയിട്ടുണ്ട്. മാര്‍ച്ച് 1, 2, 3 തീയതികളില്‍ 300 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ മാര്‍ച്ച് അവസാനമായപ്പോള്‍ ഇത് 3,000 ആയിരിക്കുകയാണെന്ന് ആരോഗ്യമന്ത്രി ഡോ. കെ. സുധാകര്‍ പറഞ്ഞു. പ്രതിരോധ നടപടികള്‍ ശക്തമാക്കും. എന്നാല്‍ ലോക്ഡൗണ്‍ സാഹചര്യം നിലവിലില്ലെന്നും മന്ത്രി അറിയിച്ചു. മതപരമായും രാഷ്ട്രീയമായും ആളുകള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കണമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി.

ഡല്‍ഹിയിലും കോവിഡ് രോഗികളുടെ എണ്ണത്തില്‍ ദിനംപ്രതി വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ഞായറാഴ്ച 1,800 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം 7,000 ആയി. പല സ്വകാര്യ ആശുപത്രികളിലും കിടക്കകള്‍ ഒഴിവില്ലാത്ത അവസ്ഥയാണ്.

വൈറ്റമിന്‍ ഫില്‍റ്റര്‍ എ.സി വിപണിയിലിറക്കി ടി.സി.എല്‍ ഇലക്ട്രോണിക്‌സ്

കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും കോവിഡ് രോഗം വരാമെന്ന മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ദ്ധര്‍