in

പല്ലിലെ പുളിപ്പ് നിങ്ങളേ ബുദ്ധിമുട്ടിക്കാറുണ്ടോ?

Share this story

പല്ലിലെ പുളിപ്പ് നിങ്ങളേ ബുദ്ധിമുട്ടിക്കാറുണ്ടോ?. പല്ല് പുളിപ്പ് കാരണം ടൂത്ത് പേസ്റ്റുകള്‍ മാറി മാറി പരീക്ഷിക്കുന്നവരാണോ നിങ്ങള്‍. എന്നാല്‍ പല്ലിലെ പുളിപ്പ് ഒരു രോഗമല്ല രോഗലക്ഷണമാണ്. ലക്ഷണങ്ങള്‍ വരുമ്പോള്‍ വിദഗ്ധ ചികിത്സ തേടാതെ പൊതുവെ പരസ്യത്തില്‍ പറയുന്നത് പോലെ പുളിപ്പ് സ്വയം ചികില്‍സിച്ചാല്‍ കൂടുതല്‍ പല്ല് വേദനയായിമാറും.

പല്ലിലെ പുളിപ്പ് അല്ലെങ്കില്‍ ഡെന്റല്‍ സെന്‍സിറ്റിവിറ്റി എന്ന രോഗലക്ഷണം അനുഭവപ്പെടാനുള്ള പ്രധാന കാരണം പല്ലുകളുടെ പുറമെയുള്ള കട്ടിയുള്ള ആവരണമായ ഇനമാലിന് തേയ്മാനം സംഭവിച്ച് അകത്തുള്ള ജീവനുള്ള ഡെന്റിന്‍ പുറത്തേക്ക് പ്രകടമാകുന്നത് മൂലമാണ്. പുളിപ്പ് കൂടുതലായി കാണപ്പെടുന്നത് ഘര്‍ഷണം, പോറല്‍, ദ്രവീകരണം എന്നീ കാരണങ്ങള്‍ കൊണ്ടുണ്ടാവുന്ന തേയ്മാനം മൂലം ആണ്.

കീഴ്ത്താടിയും മേല്‍ത്താടിയും തമ്മിലുള്ള ചേര്‍ച്ച ശരിയാകാതെ വരുന്നവര്‍ക്ക് പല്ലുകള്‍ നിരന്തരമായി കൂട്ടിമുട്ടിയുണ്ടാകുന്ന ഘര്‍ഷണം തേയ്മാനത്തിനു കാരണമാകുന്നു. തേയ്മാനം പള്‍പ്പിലെത്തുന്നതോടെ വേദന ആരംഭിക്കുന്നു. ഇതിനു മുമ്പുതന്നെ അനുഭവപ്പെട്ടു തുടങ്ങുന്ന പുളിപ്പ് ക്രമേണ വര്‍ധിതമാവുകയും ചെയ്യുന്നു. ബ്രക്‌സിസം അഥവാ പല്ലുകടി എന്ന സ്വഭാവവൈകല്യമുള്ളവരുടെ പല്ലുകള്‍ ഘര്‍ഷണം മൂലം തേയ്മാനവും പുളിപ്പും വളരെ പെട്ടെന്ന് ഉണ്ടാവും. ബാഹ്യവസ്തുക്കളുമായി ഉരസിയാണ് ഉണ്ടാവുന്ന പോറല്‍ ആണ് പുളിപ്പുണ്ടാവാനുള്ള മറ്റൊരു കാരണം. ഹാര്‍ഡ് ബ്രഷ് ഉപയോഗിച്ചുള്ള നിരന്തര ബ്രഷിംഗ് പോറല്‍ പല്ലുകളില്‍ കാണാറുണ്ട്. ഇവ കാലക്രമേണ പല്ലുകളില്‍ കേടുകള്‍ ഉണ്ടാക്കുകയും അത് പല്ലുകള്‍ നഷ്ടപ്പെടാന്‍ കാരണമായി മാറുന്നു.

രാസവസ്തുക്കള്‍ മൂലമുണ്ടാകുന്ന തേയ്മാനമാണ് ദ്രവീകരണം. 45 വയസ്സിനു മുകളില്‍ പ്രായമുള്ള ആളുകളില്‍ മോണയോടു ചേര്‍ന്ന പല്ലില്‍ ദ്രവീകരണം കൂടുതലായി കാണുന്നു.അമ്ലതയുള്ള പാനീയങ്ങളായ നാരാങ്ങാവെള്ളം, കോള മുതലായവ പതിവായി കുടിക്കുന്നവര്‍ക്കും ആമാശയത്തില്‍നിന്ന് അമ്ലം തികട്ടി വരുന്നവര്‍ക്കും ഈ ദ്രവങ്ങള്‍ സ്പര്‍ശിക്കുന്ന പല്ലിന്റെ ഭാഗങ്ങള്‍ ദ്രവിച്ചുപോകുന്നതിനിടയാവുന്നു.ഇത്തരത്തിലുള്ള തേയ്മാനത്തിന് അസഹനീയമായ പുളിപ്പും തുടര്‍ന്ന് കടുത്ത വേദനയും ഉണ്ടാകും. ദ്രവീകരണംമൂലം പല്ലിനുണ്ടാകുന്ന തേയ്മാനം വാര്‍ധക്യവുമായും ബന്ധപ്പെട്ടിരിക്കുന്നു. തേയ്മാനം വര്‍ധിച്ച് പല്ലുകള്‍ ഒടിഞ്ഞുപോവാനും സാധ്യതയുണ്ട്.

മഞ്ഞുകാലത്തെ ആരോഗ്യ സംരക്ഷണം

മുടി കളര്‍ ചെയ്യാറുണ്ടോ? സ്‌ട്രെയ്റ്റനേഴ്‌സ് ഉപയോഗിക്കാറുണ്ടോ? ; ഈ പഠനം കാണൂ!