- Advertisement -Newspaper WordPress Theme
HAIR & STYLEമുടി കളര്‍ ചെയ്യാറുണ്ടോ? സ്‌ട്രെയ്റ്റനേഴ്‌സ് ഉപയോഗിക്കാറുണ്ടോ? ; ഈ പഠനം കാണൂ!

മുടി കളര്‍ ചെയ്യാറുണ്ടോ? സ്‌ട്രെയ്റ്റനേഴ്‌സ് ഉപയോഗിക്കാറുണ്ടോ? ; ഈ പഠനം കാണൂ!

മുടി കളര്‍ ചെയ്യുന്നതും സ്‌ട്രെയ്റ്റന്‍ ചെയ്യുന്നത് സ്തനാര്‍ബുദത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനറിപ്പോര്‍ട്ട്. സ്ഥിരമായുള്ള ഹെയര്‍ ഡൈയും കെമിക്കല്‍ ഹെയര്‍ സ്ട്രയ്റ്റനും ചെയ്തവരില്‍ ഇത് ഉപയോഗിക്കാത്തവരേക്കാള്‍ കാന്‍സറിനുള്ള സാധ്യത കൂടുതലാണെന്നാണ് കണ്ടെത്തല്‍. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് കാന്‍സറില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇത് പറയുന്നത്.

അടിക്കടി കെമിക്കല്‍ ഹെയര്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവരിലാണ് സ്തനാര്‍ബുദത്തിനുള്ള സാധ്യത വര്‍ധിക്കുന്നത്. മുടി കളര്‍ ചെയ്യുന്നതും കാന്‍സറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കുറേ നാളുകളായി ഗവേഷകര്‍ പഠനം നടത്തുന്നുണ്ടായിരുന്നു. എന്നാല്‍ കൃത്യമായ ഫലം ഇതുവരെ ലഭിച്ചിരുന്നില്ല. എന്നാല്‍ തങ്ങള്‍ നടത്തിയ പഠനത്തില്‍ മുടിയില്‍ കെമിക്കലുകള്‍ ഉപയോഗിക്കുന്നവരില്‍ സ്തനാര്‍ബുദ സാധ്യത കൂടുതലാണെന്ന് കണ്ടെത്തി എന്നാണ് യുഎസിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍വിയോണ്‍മെന്റല്‍ ഹെല്‍ത്ത് സയന്‍സസിലെ അലക്‌സാണ്ടര്‍ വൈറ്റ് പറയുന്നത്. ആഫ്രിക്കന്‍ അമേരിക്കന്‍ സ്ത്രീകളിലാണ് ഇത് കൂടുതല്‍ ബാധിക്കുന്നതെന്നും കാരണം അവര്‍ തുടര്‍ച്ചയായി ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

46,709 സ്ത്രീകളിലാണ് പഠനം നടത്തിയത്. ഇത് പ്രകാരം എല്ലാ വര്‍ഷവും ഹെയര്‍ കളര്‍ ചെയ്യുന്നവര്‍ക്ക് ഇത് ഉപയോഗിക്കാത്തവരേക്കാള്‍ ഒന്‍പത് ശതമാനം സാധ്യത കൂടുതലാണ്. ആഫ്രിക്കന്‍ അമേരിക്കന്‍ സ്ത്രീകള്‍ ഒരു മാസമോ രണ്ട് മാസമോ കൂടുമ്പോള്‍ ഹെയര്‍ ഡൈ ഉപയോഗിക്കുന്നവരാണ്. ഇവര്‍ക്ക് മറ്റ് വെള്ളക്കാരായ സ്ത്രീകളേക്കാള്‍ 60 ശതമാനം അര്‍ബുദ സാധ്യത കൂടുതലാണ്. എന്നാല്‍ ടെമ്പററി ഡൈ ഉപയോഗിക്കുന്നവരില്‍ വളരെ ചെറിയ സാധ്യത മാത്രമാണുള്ളത്.

ഒന്നോ രണ്ടോ മാസം കൂടുമ്പോള്‍ ഹെയര്‍ സ്‌ട്രേയ്റ്റ് ചെയ്യുന്നവരാണെങ്കില്‍ സ്തനാര്‍ബുദം വരാനുള്ള സാധ്യത 30 ശതമാനം കൂടുതലാണ്. എന്നാല്‍ ഹെയര്‍ സ്‌ട്രെയ്റ്റനിങ്ങിന്റെ കാര്യത്തില്‍ ആഫ്രിക്കന്‍ അമേരിക്കന്‍ സ്ത്രീകളും വെള്ളക്കാരും ഒരുപോലെയാണ്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme