- Advertisement -Newspaper WordPress Theme
FEATURESപ്രണയം നിരസിച്ചിതിന് നാലുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് കൊലചെയ്യപ്പെട്ടത് എട്ടു സ്ത്രീകള്‍

പ്രണയം നിരസിച്ചിതിന് നാലുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് കൊലചെയ്യപ്പെട്ടത് എട്ടു സ്ത്രീകള്‍

  • ബോധവല്‍ക്കരണം ശക്തമാക്കും

പ്രണയം നിരസിക്കപ്പെട്ട കാരണത്താല്‍ 2016 മുതല്‍ ഇതുവരെ സംസ്ഥാനത്ത് സ്ത്രീകളെ കൊലചെയ്ത എട്ടു കേസുകള്‍ രജിസറ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു.

ഇതില്‍ മൂന്നു സംഭവങ്ങളിലെ പ്രതികള്‍ മരണപ്പെട്ടിട്ടുണ്ട്. ബാക്കി 5 കേസുകളിലും, പ്രതികളെ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിച്ചിട്ടുമുണ്ട്. രണ്ടു കേസുകള്‍ അന്വേഷണാവസ്ഥയിലാണുള്ളത്. മറ്റുള്ളവയില്‍ ചാര്‍ജ് ഷീറ്റ് കോടതി മുന്‍പാകെ സമര്‍പ്പിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. എം. രാജഗോപാലന്റെ ഉപക്ഷേപത്തിനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ പൊതുസമൂഹം ഏറ്റെടുക്കണം. പല സന്ദര്‍ഭങ്ങളിലും ചെറുപ്രായക്കാരുടെ ജീവനാണ് നമുക്ക് നഷ്ടമായിട്ടുള്ളത്. കുട്ടികളിലെയും കൗമാരക്കാരിലെയും മാനസികാരോഗ്യക്കുറവ് ഒരളവുവരെ ഇത്തരം സംഭവങ്ങള്‍ക്കു കാരണമാകുന്നുണ്ട്. കുട്ടികള്‍ക്കിയിലെ വളര്‍ച്ചാപരവും സ്വഭാവപരവും, വൈകാരികവുമായ വൈകല്യങ്ങള്‍, മയക്കുമരുന്നിന്റെ ഉപയോഗം തുടങ്ങിയവ തുടക്കത്തിലേ കണ്ടുപടിക്കാനും പ്രാഥമിക ഇടപെടലുകള്‍ നടത്താനുതകുംവിധം അധ്യാപകര്‍ക്ക് പരിശീലനം നല്‍കണമെന്ന് സര്‍ക്കാരിന്റെ ആരോഗ്യനയം വ്യക്തമാക്കുന്നുണ്ട്.

കുട്ടികള്‍ക്കക്കൊപ്പം സമയം ചെലവഴിക്കുന്നതിനും അവര്‍ക്കിടയില്‍ സംഭവിക്കാനിടയുള്ള പ്രശ്നങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ക്ക് കൃത്യമായ അവബോധം നല്‍കുന്നതിനും വിദ്യാഭ്യാസ വകുപ്പ് മുഖേന നടപടി സ്വീകരിക്കും. ഇത്തരം ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ വഴി ഇനിയും സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme