ഭാരം കുറയ്ക്കാന്‍ ഏറ്റവും മികച്ചൊരു ടിപ് പറയാന്‍ പറഞ്ഞാല്‍ ഒരൊറ്റ ഉത്തരമേയുള്ളൂ. ഹെവി ബ്രേക്ക്ഫാസ്റ്റ് ആന്‍ഡ് ലൈറ്റ് ഡിന്നര്‍. എന്താ വിശ്വാസം വരുന്നില്ലേ ? എന്നാല്‍ സംഗതി സത്യമാണ്. നന്നായി ബ്രേക്ക് ഫാസ്റ്റ് കഴിക്കുകയും പകരം അത്താഴം വളരെ ലഘുവായി കഴിക്കുകയും ചെയ്യുക. ഒപ്പം ധാരാളം വെള്ളം കുടിക്കുകയും നല്ലപോലെ വ്യായാമം ചെയ്യുകയും കൂടി ചെയ്താല്‍ ഭാരം കുറയ്ക്കാന്‍ വേറൊന്നും വേണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.
തീര്‍ന്നില്ല മേല്‍ പറഞ്ഞ ഫോര്‍മുല ഒന്നു കൊണ്ടു മാത്രം പൊണ്ണത്തടിയും പ്രമേഹവും കുറയ്ക്കാന്‍ സാധിക്കുമെന്നും ജേണല്‍ ഓഫ് ക്ലിനിക്കല്‍ എന്‍ഡോക്രൈനോളജിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നമനുഷ്യന്റെ മെറ്റബോളിസം എന്ന പ്രക്രിയയെ ആശ്രയിച്ചാണെന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്. ഇത് നടക്കുന്നത് നമ്മള്‍ കഴിക്കുന്ന ആഹാരത്തിന്റെ സമയം കൂടി കണക്കാക്കിയാണത്രെ. ഇതു സംബന്ധിച്ച നിരവധി പഠനങ്ങള്‍ക്കു ശേഷമാണ് ഗവേഷകര്‍ ഹെവി ബ്രേക്ക്ഫാസ്റ്റും ലൈറ്റ് ഡിന്നറും ശീലിച്ചാല്‍ ഭാരം കുറയും എന്ന നിഗമനത്തിലെത്തിയത്. <യൃ />
ലോ കാലറി ബ്രേക്ക്ഫാസ്റ്റ് കഴിച്ചാല്‍ പിന്നീടു വിശപ്പ് കൂടുകയാണ് ചെയ്യുന്നത്. മാത്രമല്ല മധുരം കഴിക്കാനുള്ള പ്രവണതയും ഇതില്‍ കൂടുതലാണ്.
in FOOD, HEALTH, LIFE, LifeStyle, WOMEN HEALTH