പ്രായമായവരില്‍ ഇപ്പോള്‍ സാധാരണയായി സംഭവിക്കുന്നതാണ് മസ്തിഷ്കാഘാതം. അറുപത്തഞ്ചോ അതിന് മുകളിലോ പ്രായമുളളവരില്‍ ഇത് കൂടുതലായി കണ്ടു വരുന്നു. തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന രക്ത്ക്കുഴലില് തടസം വരികയോ അത് പൊട്ടുകയോ ചെയ്യുന്നതാണ് ഇതിന് കാരണം. തലച്ചോറിന്റെ ഒരു ഭാഗത്തെ പ്രവര്‍ത്തനം പെട്ടെന്ന് നിലയ്ക്കുകയോ അവിടത്തെ കോശങ്ങള്‍ക്ക് നാശം സംഭവിക്കുകയോ ചെയ്യുന്നതാണ് ഈ അവസ്ഥ. ശരീരഭാഗങ്ങളില്‍ പെട്ടെന്നുളള തളര്‍ച്ചയാണ് ഇതിന്റെ പ്രധാന ലക്ഷണമായി കാണുക. തുടര്‍ന്ന് തലവേദന, സംസാരശേഷി നഷ്ടമാകുക, നാവു കുഴയുക, ശരീരഭാഗങ്ങളില്‍ തരിപ്പ്, വെളളം കുടിക്കാനും ഭക്ഷണം കഴിക്കാനും പ്രയാസം, ശരീരബാലന്‍സ് ഇല്ലാതാകുക, കാഴ്ചശക്തി പെട്ടെന്ന് നഷ്ടമാകുക, മുഖം വശത്തേക്ക് കോടുക എന്നിവയൊക്കെ ഇതിന്റെ ലക്ഷണങ്ങളാണ്. ഇത്തരത്തില്‍ ഒരാള്‍ക്ക്് ലക്ഷണങ്ങള്‍ പ്രകടമാകുന്നുണ്ടെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടണം. ഒരു ന്യൂറോളജിസ്റ്റിന്റെ സേവനം ആവശ്യമാണ്. സിടി സ്കാന്‍ സൗകര്യമുളള ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കണം. സ്ട്രോക്ക് ഉണ്ടായി 2-3 മണിക്കൂറിനുളളില്‍ ഇതിനു ഫലപ്രദമായി ചികിത്സ നല്കുന്നതു വഴി രോഗിയെ പൂര്‍ണ്ണമായും സുഖപ്പെടുത്താന്‍ സാധിച്ചേക്കും.
അമിതവണ്ണം അനാരോഗ്യകരമായ ഭക്ഷണരീതി, വ്യായാമമില്ലായ്മ, പ്രമേഹം, അമിതകൊളസ്്ട്രോള്, ബി പി വര്‍ദ്ധന എന്നിവയൊക്കെ മസ്തിഷ്കാഘാതത്തിന്റെ കാരണങ്ങളാണ്.