കണ്ണിനുചുറ്റുമുള്ള കറുപ്പ് പ്രയം ഏറുംതോറും കണ്ടുവരുന്ന ഒരവസ്ഥയാണിത്. പാരമ്പര്യം, ജീവിതചര്യയിലുളള മാറ്റങ്ങള്‍, മാനസിക പിരിമുറുക്കം, അലര്‍ജി, ഉറക്കക്കുറവ്, കംമ്പ്യൂട്ടര്‍, ഫോണ്‍, ടി വി സ്‌ക്രീനുകള്‍ക്ക് മുന്നില്‍ തുടര്‍ച്ചയായി സമയം ചെലവഴിക്കുക, അള്‍ട്രാവയലറ്റ് രശ്മികള്‍ തുടങ്ങി നിരവധി കാരണങ്ങള്‍ കൊണ്ട് കണ്ണിനു ചുറ്റും കറുപ്പ് നിറം ഉണ്ടാകാം.
തുടര്‍ച്ചയായി കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ഇടയ്ക്ക് കണ്ണുകള്‍ക്ക് വിശ്രമം കൊടുക്കണം.
ഉറങ്ങുന്നതിന് മുമ്പ് ഐ ക്രീം ഉപയോഗിച്ച് കണ്ണിന് ചുറ്റും മസാജ് ചെയ്യുക.
ദിവസവും 8 മണിക്കൂര്‍ ഉറങ്ങുന്നത് നല്ലതാണ്.കണ്ണിനു ചുറ്റുമുളള പേശികളെ ബലപ്പെടുത്താന്‍ കണ്ണിനുളള വ്യായാമങ്ങള്‍ ചെയ്യണം.
മുഖക്കുരുവിന്റെ പാടുകള്‍ മാറ്റാന്‍
മുഖക്കുരുവിന്റെ പാടുകള്‍ കളയാനുളള നൂതന ചികിത്സ മാര്‍ഗങ്ങളാണ് ഹൈഡ്രാഫേഷ്യല്‍, കെമിക്കല്‍ പീലിംങ്, മൈക്രോ നീഡിലിംങ്, ലേസര്‍ റീസര്‍ഫസിംങ് മുതലായവ.
സൗന്ദര്യ പരീക്ഷണങ്ങള്‍ നടത്തി ചര്‍മ്മത്തിന് കേടുപാടുണ്ടാക്കാന്‍ ശ്രമിക്കരുത്. ധാരാളം വിലകൊടുത്ത് വാങ്ങുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളെല്ലാം തന്നെ നന്നാണെന്ന് കരുതരുത്. പല ഫെയര്‍നെസ് ക്രീമുകളിലും ഹൈഡ്രോക്വിനോണ്‍, മെര്‍ക്കുറി, സ്റ്റീറോയ്ഡ് മുതലായവ ചേര്‍ക്കുന്നുണ്ട്. പാര്‍ശ്വഫലങ്ങള്‍ ഇതിനെല്ലാം തന്നെ ഉണ്ടെന്ന് ഓര്‍മ്മിക്കുക. സൗന്ദര്യ വര്‍ധക ചികിത്സകള്‍ക്ക് അതില്‍ വൈദഗ്ധ്യമുളളവരെ മാത്രം സമീപിക്കുക. പാകപ്പിഴകളുണ്ടായാല്‍ ഇരട്ടി ചെലവായിരിക്കും ഫലം. മാത്രമല്ല, ചിലപ്പോള്‍ ശരിയാക്കാനും സാധിച്ചെന്ന് വരില്ല. ആരോഗ്യമുളള ചര്‍മ്മത്തിന് വേണ്ട ശുശ്രൂഷകള്‍ ചെയ്യുക. സ്വയം ചികിത്സിക്കാതെ ഡോക്ടറുടെ ഉപദേശം സ്വീകരിക്കുക.