- Advertisement -Newspaper WordPress Theme
FEATURESശുചിത്വം ലവലേശമില്ലാതെ നമ്മുടെ പഞ്ചായത്തുകള്‍ ; ഒന്നാം റാങ്കില്‍ എട്ടെണ്ണം മാത്രം

ശുചിത്വം ലവലേശമില്ലാതെ നമ്മുടെ പഞ്ചായത്തുകള്‍ ; ഒന്നാം റാങ്കില്‍ എട്ടെണ്ണം മാത്രം

പഞ്ചായത്തുകളുടെ ശുചിത്വം കുറയുന്നുവെന്ന് റിപ്പോര്‍ട്ട്. മാലിന്യനിര്‍മ്മാര്‍ജനവും ശുചീകരണവും തദ്ദേശസ്ഥാപനങ്ങളുടെ മുഖ്യപദ്ധതിയാണെങ്കിലും ശുചിത്വത്തില്‍ മുഴുവന്‍ മാര്‍ക്ക് എട്ടു പഞ്ചായത്തുകള്‍ക്ക് മാത്രം. 20 മാര്‍ക്കില്‍ ഒന്നുപോലും നേടാത്ത മൂന്നു പഞ്ചായത്തുകളുണ്ട്. വാതില്‍പ്പടി മാലിന്യശേഖരണം മിക്കയിടത്തും നടക്കുന്നില്ല.
മുഴുവന്‍ മാര്‍ക്കുമായി ഒന്നാം റാങ്ക് നേടിയത് കുറവിലങ്ങാട്, നെടുങ്ങണ്ടം, ഇരട്ടയാര്‍, കൊടുമ്പ, നരിപ്പറ്റ, വൈത്തിരി, തരിയോട്, മധൂര്‍ പഞ്ചായത്തുകളാണ്. 19 മാര്‍ക്കുമായി രണ്ടാം റാങ്ക് കക്കോടി, കുമളി, എളവളളി, തൃക്കോവില്‍വട്ടം എന്നിവയ്ക്കാണ്. 18 മാര്‍ക്കുമായി 29 പഞ്ചായത്തുകള്‍ മൂന്നാം റാങ്ക് നേടി. ഒരു മാര്‍ക്കുമാത്രം നേടിയ 15 പഞ്ചായത്തുകളുണ്ട്. തദ്ദേശവകുപ്പാണ് മാര്‍ക്കും റാങ്കും ഉള്‍പ്പെടുത്തി പട്ടിക പ്രസിദ്ധീകരിച്ചത്.
ഗ്രാമപഞ്ചായത്തുകളെ പച്ച, ഓറഞ്ച്, ചുവപ്പ് വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു. ശുചിത്വ, മാലിന്യസംസ്‌കരണപ്രവര്‍ത്തനങ്ങള്‍ 70 ശതമാനത്തിന് മുകളിലുളളവയാണ് പച്ച വിഭാഗത്തില്‍. 40 നും 60 നും ഇടയ്ക്കുളളവ ഓറഞ്ചില്‍. നാല്‍പതിന് താഴെയുളളവ ചുവപ്പില്‍ ഉള്‍പ്പെടുത്തി.
നഗരസഭകളിലും നഗരങ്ങളോടു ചേര്‍ന്നുളള പഞ്ചായത്തുകളിലുമാണ് കാര്യമായ മാലിന്യനിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
വീടുകളിലെത്തി മാലിന്യം ശേഖരിക്കുന്നത് സമയത്ത് നടക്കുന്നത് നഗരങ്ങളില്‍ മാത്രം. പഞ്ചായത്തുകളില്‍ അത്തരമൊരു സംവിധാനം മിക്കയിടത്തുമില്ല. മാസത്തിലൊരിക്കല്‍ പ്ലാസ്റ്റിക് ശേഖരിക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ വീടുകളിലെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും നടക്കുന്നില്ല.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme