in , , , ,

അജ്ഞാതരോഗം – രാജസ്ഥാനില്‍ ഏഴുകുട്ടികള്‍ മരിച്ചു

Share this story

.

യ്പൂര്‍ : അജ്ഞാതരോഗം മൂലം രാജസ്ഥാനില്‍ രണ്ടിനും പതിനാലിനുമിടയില്‍ പ്രായമുളളഏഴു കുട്ടികള്‍ മരിച്ചു. രാജസ്ഥാനിലെ സിരോഹി ജില്ലയിലാണ് സംഭവം. പനി മുതല്‍ ചുഴലിയുടേത് പോലുളള ലക്ഷണങ്ങളും ഇവര്‍ കാണിക്കുന്നുണ്ട്. ഏപ്രില്‍ 9 മുതല്‍ 13 വരെയുളള ദിവസങ്ങള്‍ക്കിടയിലാണ് മരിച്ചത്. സിരോഹിയിലെ ഫുലാബായ് ഖേഡ, ഫുലാബെര്‍ ഗ്രാമങ്ങളില്‍ നിന്നുളളവരാണിവര്‍.  ലക്ഷണങ്ങള്‍ കാണിച്ച് അതേ ദിവസം തന്നെ മരിക്കുകയായിരുന്നു എല്ലാവരും.
അതേ സമയം, കുട്ടികളുടെ മരണകാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജഗേശ്വര്‍ പ്രസാദ് പറഞ്ഞു. വൈറല്‍ രോഗം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.  എന്നാല്‍ ഔദ്യോഗിക റിപ്പോര്‍ട്ട് വരുന്നതുവരെ ഇതു സ്ഥിരീകരിക്കാനാകില്ല.  മരിച്ച 7 ല്‍ മൂന്നുപര്‍ പ്രാദേശികമായി ഉണ്ടാക്കിയ ഐസ് കഴിച്ചവരാണെങ്കിലും ഭക്ഷ്യവിഷബാധ എന്നത് പ്രസാദ് തളളിക്കളഞ്ഞു.
‘മകന്‍ പുലര്‍ച്ചെ 5 മണിയായപ്പോള്‍
 എഴുന്നേറ്റ് വെള്ളം ചോദിച്ചു. പിന്നാലെ ചുഴലിയുടെ ലക്ഷണങ്ങള്‍ കാണിച്ചു. ഛര്‍ദ്ദിക്കുകയും ചെയ്തു. രാവിലെ എട്ടു മണിയോടെ മരിക്കുകയായിരുന്നു’ – അഞ്ചുവയസ്സുകാരനെ നഷ്ടപ്പെട്ട അമ്മ പറയുന്നു.

ജയ്പുരില്‍നിന്നും ജോധ്പുരില്‍നിന്നുമുള്ള ഡോക്ടര്‍മാരുടെ സംഘം സ്ഥലം സന്ദര്‍ശിക്കും. സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്. ഇതുവരെ 300 വീടുകള്‍ സര്‍വേ ചെയ്തു. 58 സാംപിളുകള്‍ ശേഖരിച്ച് ജയ്പുരിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിനിടെ മുന്‍കരുതലെന്ന നിലയില്‍ മൂന്നു കുട്ടികളെക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരാള്‍ക്ക് ന്യുമോണിയയും മറ്റുള്ളവര്‍ക്ക് ജലദോഷവും ഉണ്ട്, പ്രസാദ് വ്യക്തമാക്കി.

ശുചിത്വം ലവലേശമില്ലാതെ നമ്മുടെ പഞ്ചായത്തുകള്‍ ; ഒന്നാം റാങ്കില്‍ എട്ടെണ്ണം മാത്രം

യുഎസിലും യൂറോപ്പിലും കുട്ടികളില്‍ ദുരൂഹകരള്‍രോഗം