- Advertisement -Newspaper WordPress Theme
AYURVEDAയുഎസിലും യൂറോപ്പിലും കുട്ടികളില്‍ ദുരൂഹകരള്‍രോഗം

യുഎസിലും യൂറോപ്പിലും കുട്ടികളില്‍ ദുരൂഹകരള്‍രോഗം

യുഎസിലും യൂറോപ്പിലും കുട്ടികളില്‍ ദുരൂഹകരള്‍രോഗം യുഎസിലും യൂറോപ്പിലും കുട്ടികളില്‍ ദുരൂഹകരള്‍രോഗം യുഎസിലും യൂറോപ്പിലും കുട്ടികളില്‍ ദുരൂഹകരള്‍രോഗം


ന്യൂയര്‍ക്ക്: യു എസിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലും കുട്ടികളില്‍ ദുരൂഹമായ കരള്‍രോഗം റിപ്പോര്‍ട്ട് ചെയ്തു.  പനിയ്ക്കു കാരണമായ അഡിനോവൈറസ് ബാധയാണ് രോഗത്തിന് കാരണമെന്ന് നിഗമനത്തിലാണ് ശാസ്ത്രജ്ഞര്‍. യു എസിലെ അലബാമയില്‍ 9 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ബ്രിട്ടണില്‍ രോഗത്തിന്റെ 74 കേസുകള്‍ റിപ്പോര്‍ട്ട് ചെയതിട്ടുണ്ട്. കരള്‍ രോഗവും ഗുരുതര മഞ്ഞപ്പിത്തവുമാണ് ലക്ഷണം. സ്‌പെയിനിലും അയര്‍ലണ്ടിലും കേസുകളുണ്ട്. ഇനിയും കൂടുമെന്ന നിഗമനത്തിലാണ് ശാസ്ത്രജ്ഞര്‍. ഒന്നിനും ആറിനും ഇടയില്‍ പ്രായമുളളവരാണ് യുഎസിലെ രോഗബാധിതര്‍. ഇവരില്‍ രണ്ടുപേര്‍ക്ക് കരള്‍മാറ്റം വേണ്ടിവന്നു. യൂറോപ്പിലെ രോഗബാധിതരായ കുട്ടികള്‍ക്ക് കുറച്ചുകൂടി പ്രായമുണ്ട്. ഈ മാസാദ്യം സ്‌കോട്ട് ലാന്‍ഡില്‍ പത്തുകുട്ടികള്‍ക്ക് കരള്‍രോഗം ഉടലെടുത്തതോടെയാണ് ലോകാരോഗ്യസംഘടന ഉണര്‍ന്നത്.  
ഒരാള്‍ക്ക് ജനുവരിയിലും ബാക്കിയുളളവര്‍ക്ക് മാര്‍ച്ചിലുമാണ് രോഗം പിടിപെട്ടത്. എല്ലാര്‍ക്കും രോഗം കടുക്കുകയും മഞ്ഞപ്പിത്തം സംഭവിക്കുകയും ചെയ്തു.
ബ്രിട്ടണില്‍ പിന്നീട് 64 കുട്ടികള്‍ക്ക് കൂടി രോഗം ബാധിച്ചു. മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും 6 പേര്‍ക്ക് കരള്‍മാറ്റ ശസ്ത്രക്രിയ വേണ്ടിവന്നു.  സാധാരണ ഗതിയില്‍ മഞ്ഞപ്പിത്തത്തിന് കാരണമാകുന്ന ഹെപ്പറ്റൈറ്റിസ് എ,ബി,സി,ഇ വൈറസുകള്‍ ഈ രോഗബാധയ്ക്കു പിന്നിലില്ലെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചിട്ടുണ്ട്.  അഡിനോവൈറസുകള്‍ മുന്‍പ് കുട്ടികളില്‍ മഞ്ഞപ്പിത്ത ബാധയുണ്ടാക്കിയതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പ്രതിരോധശേഷി കുറവുളള കുട്ടികളിലായിരുന്നു ഇത്.
അഡിനോവൈറസുകള്‍ പനി കൂടാതെ തൊണ്ട കാറല്‍, നേത്രരോഗങ്ങള്‍ എന്നിവയ്ക്കും കാരണമാകുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
കരള്‍ രോഗബാധിതരായ കുട്ടികളില്‍ ചിലര്‍ക്ക അഡിനവൈറസ് ബാധയും ചിലര്‍ക്ക് കോവിഡും സ്ഥിരീകരിച്ചിട്ടുണ്ട്. അഡിനോവൈറസ് 41 എന്ന വിഭാഗം വൈറസുകളാണ് രോഗബാധയ്ക്കു പിന്നിലെന്നാണ് അലബാമയില്‍ നിന്നുളള നിഗമനം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme