ജീരകമിറായി മുതല്‍ ജീരകക്കഷായം വരെ മലയാളികള്‍ക്ക് സുപരിചിതമാണ്. ജീരകം എന്ന വാക്ക് ജരണവുമായി (ദഹനവുമായി) ബന്ധപ്പെട്ടതാണ്. ജീരകം കൂടുതലായി ഉപേയാഗപ്പെടുത്തുന്നത് ദഹനേന്ദ്രിയ വ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗാവസ്ഥകളിലോ അനുബന്ധപ്രശനങ്ങളിലോ ആണുതാനും. ചില ഉദാഹരണങ്ങള്‍ പറയാം.
. ജീരകവെളളം ഒരു നല്ല ദാഹ ശമനിയാണ്. പ്രത്യേകിച്ച് പനി, അതിസാരം, ഛര്‍ദി എന്നിവയോടനുബന്ധിച്ചുണ്ടാകുന്ന ദാഹം ശമിപ്പിക്കുന്നതിന് ജീരകവെളളം ഉത്തമമാണ്. ജീരകപ്പൊടി കാല്‍ ടീസപൂണ്‍ അലപം ശര്‍ക്കര ചേര്‍ത്ത് സേവിച്ചാല്‍ രുചി വര്‍ധിക്കുകയും വിശപ്പ് തോന്നുകയും ചെയ്യും.
. ചെറുനാരങ്ങ നീരില്‍ അലപം പഞ്ചസാരയും ജീരകപ്പൊടിയും ചേര്‍ത്തുവെച്ച് പലവട്ടമായി സേവിച്ചാല്‍ എക്കിട്ടും ഛര്‍ദിയും താത്കാലികമായി ശമിക്കും. പിന്നീട് രോഗകാരണം കണ്ടെത്തി ചികിത്സ ചെയ്യുകയും വേണം.
. മുലപ്പാല്‍ വര്‍ധിപ്പിക്കാന്‍ ജീരകം നല്ലതാണ്. അതുകൊണ്ടുകൂടിയാകാം പ്രസവാനന്തര ചികിത്സയില്‍ ജീരകാദ്യരിഷടം സ്ഥാനം നേടിയത്.
. പ്രസവാനന്തരമുണ്ടയേക്കാവുന്ന പനി, ദഹനക്കേട് മുതലായവയുടെ ചികിത്സയിലും ജീരകാദ്യരിഷടം പ്രയോജനപ്പെടുത്താറുണ്ട.
. ജീരകാദ്യരിഷടവും ദശമൂലരിഷവും സമംചേര്‍ത്ത് കൊടുക്കുന്നത് പ്രസവാനന്തര ചികിത്സയിലെ ഒരു മുഖ്യ ഇനമാണ്. തളര്‍ച്ച നീക്കാനും ദഹനം ശരിയാക്കാനും കൂടാതെ പ്രസവശേഷം ഉ്ണ്ടാകാന്‍ സാധ്യതയുളള രോഗങ്ങളെ തടയാനും ഈ പ്രയോഗം ഫലപ്രദമാണെന്ന് കാലങ്ങളോളമായുളള അനുഭവം തെളിയിക്കുന്നു. ജീരകം, കരിഞ്ചീരകം ,പെരുഞ്ചീരകം എന്നീ പേരുകളില്‍ ജീരകത്തിന് വിവിധ ഇനങ്ങളുണ്ടെന്നുകുടി അറിയേണ്ടതുണ്ട, പ്രോട്ടീന്‍, അന്നജം, കാല്‍സ്യം, ഫോസഫറസ് എന്നിവയും വിറ്റാമി-എ യും അടങ്ങിയിട്ടുളള ജീരകം ഒരര്‍ഥത്തില്‍ രുചികരമായ പോഷകാംശമുളള,മിറായിയായി, മാറ്റി മലയാളി മനസ്സ്്.