ജീവിതശൈലിയിലെ പ്രശ്‌നങ്ങളും, അമിത ആഹാരരീതിയും ഭക്ഷണരീതികളുമൊക്കെ പ്രമേഹത്തിന് കാരണമാകാറുണ്ട്. പ്രമേഹം ഒരു പരിധിവരെ ആഹാരക്രമീകരണത്തിലൂടെ നിയന്ത്രിക്കാനാകും.
- വിശപ്പ് അമിതമായി കൂടുന്നതാണ് പ്രമേഹത്തിന്റെ ഒരു സൂചന. പ്രമേഹം പിടിപെടുമ്പോള്‍ രോഗിയില്‍ ആവശ്യത്തിന് ഊര്‍ജ്ജം ഇല്ലാതാകുന്നു. ഇതുമൂലം എത്ര ഭക്ഷണം കഴിച്ചാലും വീണ്ടും ക്ഷീണം അനുഭവപ്പെടുന്നു. അതോടെ പിന്നെയും ഭക്ഷണം വേണമെന്ന തോന്നലുണ്ടാകുന്നു.
- പ്രമേഹരോഗികളില്‍ കാഴ്ചമങ്ങലുണ്ടാകുന്നു. ഇത് ഉടന്‍ തന്നെ ചികിത്സിച്ചില്ലെങ്കില്‍ ക്രമേണ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെടുന്നു.
- കൈകാലുകളില്‍ മരവിപ്പ്, നീര് എന്നീ സൂചനകള്‍ കാണുന്ന പക്ഷം പ്രമേഹ പരിശോധന നടത്തുന്നത് ഉചിതമാണ്.
- കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് ശരീരത്തിനാവശ്യമായ ഊര്‍ജ്ജമുല്‍പ്പാദിപ്പിക്കാന്‍ പ്രമേഹരോഗികള്‍ക്ക് സാധിക്കില്ല. അതുകൊണ്ട് തന്നെ ഇവരില്‍ എപ്പോഴും ക്ഷീണവും തളര്‍ച്ചയും ഉണ്ടാകാം. അത് മൂഡ് സ്വിംഗ്‌സിന് കാരണമാകാം.
- പെട്ടെന്ന് ശരീരഭാരം കുറയുന്നു. ചര്‍മ്മത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നു.
- പെട്ടെന്ന് മുറിവുകള്‍ ഉണങ്ങാതിരിക്കുക. പ്രമേഹത്തിന്റെ ഭാഗമായി രോഗപ്രതിരോധ വ്യവസ്ഥ ബാധിക്കുന്നതോടെയാണ് മുറിവുകളോ പരിക്കുകളോ പെട്ടെന്ന് ഭേദമാകാതിരിക്കുന്നത്.